Attack | 'റഷ്യയെ വിറപ്പിച്ച് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം'; ആണവനിലയത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്

 
Attack
Attack

Representational Image Generated by Meta AI

സംഭവത്തിന് പിന്നാലെ പ്രതികരണവുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയും രംഗത്ത് 

മോസ്‌കോ: (KVARTHA) യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ സാപാറോഷെ ആണവ നിലയത്തിലെ (എന്‍പിപി) കൂളിംഗ് ടവറുകളില്‍ ഒന്നിന് മാരകമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ന്യൂക്ലിയര്‍ പവര്‍ ഏജന്‍സി റോസാറ്റമാണ് ഇക്കാര്യം വ്യക്തമായി വ്യക്തമാക്കിയത്. ഈ ആക്രമണം 'ആണവ സൗകര്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും തികച്ചും പുതിയ തലത്തിലുള്ള ആക്രമണമാണ് നടന്നതെന്നും' സിഇഒ അലക്‌സി ലിഖാച്യോവ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം രണ്ട് യുക്രേനിയന്‍ ഡ്രോണുകള്‍ സപോറോഷെ എന്‍പിപിയിലെ കൂളിംഗ് ടവറുകളില്‍ ഒന്ന് ഇടിച്ചിട്ടതായി റഷ്യൻ മാധ്യമങ്ങള്‍ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ തീപിടുത്തം ഉണ്ടായതായും ആന്തരിക ഘടനകള്‍ക്ക് കേടുപാടുകൾ സംഭവിച്ചതായും  ഇവര്‍ വ്യക്തമാക്കി. തീ പടര്‍ന്ന് രണ്ടു മണിക്കൂറുകള്‍ക്കുള്ളിൽ തീ അണച്ചെങ്കിലും, കൂളിംഗ് ടവറിന്റെ ആന്തരിക ഘടനകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഘടന തകരാനുള്ള സാധ്യത എത്രയും വേഗം സ്‌പെഷ്യലിസ്റ്റുകള്‍ വിലയിരുത്തുമെന്നും റോസാറ്റം അറിയിച്ചു.

യുക്രെയ്ന്‍ നടത്തിയ ആണവ ഭീകരവാദം കൂളിംഗ് ഉപകരണങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. യൂറോപ്പിലെ ഏറ്റവും സൗകര്യപ്രദമായ ഈ ആണവ നിലയത്തെയും, ഇതിനോട് ചേര്‍ന്നുള്ള എനെര്‍ഗോദര്‍ നഗരത്തെയും ഇതിന് മുമ്പും കീവ് ആക്രമിച്ചിട്ടുള്ളതായി റോസാറ്റം അറിയിച്ചു.

സംഭവത്തിന് പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയും പ്രതികരണം അറിയിച്ച് രംഗത്തെത്തി. ആക്രമണം നടന്നിട്ടില്ലെന്നും, റഷ്യൻ ഫോഴ്‌സ് തന്നെയാണ് പ്ലാന്റിനുള്ളിൽ തീ പടർത്തിയതെന്നും സെലൻസ്ക്കി പറഞ്ഞു. താഴത്തെ നിലകളില്‍ വലിയ തീപിടിത്തം ഉണ്ടാകുന്നതും, നൂറുകണക്കിന് മീറ്ററുകള്‍ ഉയരത്തില്‍ പുക ഉയരുന്നതായ ദൃശ്യങ്ങളും സെലൻസ്ക്കി പങ്കുവച്ചു.

അതേസമയം സപോറോഷെയില്‍ ഒരു ദൗത്യത്തിന്റെ ഭാഗമായി എത്തിയ ഇന്റനാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയിലെ വിദഗ്ധര്‍ സാപനത്തില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ആണവസുരക്ഷയുമായി ബന്ധപ്പെട്ട ഒരു വീഴ്ചയും പ്ലാന്റിൽ സംഭവിച്ചിട്ടില്ലെന്നും ഏജൻസി അറിയിച്ചു. കൂടാതെ, ആണവനിലയത്തിലെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ ആണവ അപകട സാധ്യതകളിലേക്ക് നയിക്കുമെന്ന് ഐ എ ഇ എ (IAEA) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യക്തമാക്കി.

ഇതിനിടെ, റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ഐഎഇഎയുടെ നിഷ്‌ക്രിയത്വത്തെ കുറ്റപ്പെടുത്തി. 'റാഫേൽ ഗ്രോസിയും ഐഎഇഎയും എവിടെയാണ്? ഈ നിർണായക മേഖലയിൽ ഈ യുഎൻ ഏജൻസിയുടെ പ്രവർത്തനത്തിന്റെ സാന്നിധ്യം എങ്കിലും ഉണ്ടോ? കൈവിലെ തീവ്രവാദികൾ, കൂട്ടായ പടിഞ്ഞാറിന്റെ നേതൃത്വത്തിൽ അവരുടെ രാജ്യം നശിപ്പിച്ചു. ഇപ്പോൾ അവർ ഭൂഖണ്ഡത്തിലെ ആണവഭീകരതയ്ക്ക് തുടക്കമിട്ടിരിക്കുന്നു', അവർ കുറ്റപ്പെടുത്തി.

2022 ലാണ് ഇരുരാജ്യങ്ങളും സംഘർഷം ആരംഭിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം റഷ്യൻ സൈന്യം സാപാറോഷെ എന്‍പിപി പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് 2022 ല്‍ സപോറോഷെ റഷ്യയുടെ ഭാഗമായതും, ഈ പ്ലാന്റ് ഇരു രാജ്യങ്ങളുടെയും ഏറ്റുമുട്ടലുകള്‍ നടക്കുന്ന പ്രദേശത്തിന് സമീപമാണെന്നും, ആക്രമണത്തിന് പിന്നിൽ യുക്രെയ്‌നും റഷ്യയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും പതിവാണെന്നും കണക്കാക്കപ്പെടുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia