'ഫെബ്രുവരി 16 ന് ഞങ്ങള്‍ ആക്രമിക്കപ്പെടും': യുദ്ധ സമാനമായ പ്രതിസന്ധിക്കിടെ പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്റ്
Feb 15, 2022, 08:23 IST
കീവ്: (www.kvartha.com 15.02.2022) യുക്രൈന്‍ -റഷ്യ സംഘര്‍ഷത്തില്‍ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ രാജ്യം ബുധനാഴ്ച ആക്രമിക്കപ്പെടുമെന്ന പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് ഫേസ്ബുകിലൂടെയാണ് അറിയിച്ചത്.
'ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്' യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ഇത്ര മാത്രമാണ് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപോര്‍ട് ചെയ്ത എന്‍ബിസി ന്യൂസ് പറയുന്നു.
12 രാജ്യങ്ങള്‍ യുക്രൈനില്‍ നിന്ന് പൗരന്മാരെ പിന്‍വലിച്ചു തുടങ്ങി. യുക്രൈനിലുള്ളത് 100 കണക്കിന് മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം ഇന്‍ഡ്യക്കാരുണ്ട്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.
അതേസമയം, യുക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യോമാക്രമണത്തിലൂടെ റഷ്യ യുക്രൈന്‍ ആക്രമണത്തിന് തുടക്കം കുറിച്ചേക്കാമെന്നാണ് അമേരികയുടെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു.
എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പെടുത്തിയ ഉപരോധങ്ങളില്‍ ഭയമില്ലെന്ന് റഷ്യ പ്രതികരിച്ചു. മുന്‍പും ഒട്ടേറെ ഉപരോധങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടായിരുന്നുവെന്നും അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കാണ് കാരണമായതെന്നും സ്വീഡനിലെ റഷ്യയുടെ സ്ഥാനപതി വിക്ടര്‍ താതറിന്‍സ്റ്റേവ് പറഞ്ഞു. യുക്രൈന്റെ അതിര്‍ത്തിയില്‍ റഷ്യ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്. ഇത് റഷ്യ വര്‍ധിപ്പിക്കുന്നതായും കഴിഞ്ഞദിവസം റിപോര്‍ട് വന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.