Umpires Arrested | കളി തുടങ്ങാനിരിക്കെ മൈതാനത്തിലിറങ്ങാന്‍ മടി കാണിച്ച് ഫീല്‍ഡ് അമ്പയര്‍മാര്‍; ലീഗിന് തന്നെ നാണക്കേടാക്കി പൊലീസെത്തി അറസ്റ്റ് ചെയ്തു! വീഡിയോ

 


ഹൂസ്റ്റണ്‍: (KVARTHA) കളി തുടങ്ങാനിരിക്കെ മൈതാനത്തിലിറങ്ങാന്‍ മടി കാണിച്ച ഫീല്‍ഡ് അമ്പയര്‍മാരെ പൊലീസെത്തി അറസ്റ്റ് ചെയ്തു. അമേരികന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കളി തുടങ്ങാനിരിക്കെ ഫീല്‍ഡിലിറങ്ങാന്‍ അമ്പയര്‍ വിസമ്മതിച്ചതോടെ അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഒടുവില്‍ പൊലീസെത്തി അമ്പയര്‍മാരെ അറസ്റ്റ് ചെയ്തത് ലീഗിന് തന്നെ നാണക്കേടാവുകയും ചെയ്തു.

അതേസമയം, പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചാണ് അമ്പയര്‍മാര്‍ മൈതാനത്തിലിറങ്ങാന്‍ വിസമ്മതിച്ചത്. 30000 ഡോളറോളം സംഘാടകര്‍ പ്രതിഫലമായി നല്‍കാനുണ്ടെന്നും കുടിശ്ശിക തീര്‍ത്ത് നല്‍കിയില്ലെങ്കില്‍ കളി നിയന്ത്രിക്കാനായി മൈതാനത്തിലിറങ്ങില്ലെന്നും അമ്പയര്‍മാര്‍ വാശിപിടിച്ചതോടെയാണ് സംഘാടകര്‍ പൊലീസിനെ വിളിച്ചത്. ലോകകപിന് മുമ്പ് നടന്ന സംഭവം അമേരികയിലെ ക്രികറ്റ് ആരാധകരെയും നിരാശരാക്കിയിട്ടുണ്ട്.


Umpires Arrested | കളി തുടങ്ങാനിരിക്കെ മൈതാനത്തിലിറങ്ങാന്‍ മടി കാണിച്ച് ഫീല്‍ഡ് അമ്പയര്‍മാര്‍; ലീഗിന് തന്നെ നാണക്കേടാക്കി പൊലീസെത്തി അറസ്റ്റ് ചെയ്തു! വീഡിയോ



ഏഴ് ടീമുകളാണ് അമേരികന്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്. അടുത്ത വര്‍ഷത്തെ ടി20 ലോകകപിന്റെ സഹ ആതിഥേയര്‍ കൂടിയായ അമേരിക ലോകകപില്‍ മത്സരിക്കുന്നുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനൊപ്പമാണ് അമേരിക ടി20 ലോകകപിന് ആദ്യമായി ആതിഥേയത്വം വഹിക്കുന്നത്.

Keywords: News, World, World-News, Sports-News, Video, Umpires, Arrested, US T20, Tournament, Field, Bizarre Scenes, America News, USA News, Houston, Texas, Social Media, Umpires Refused, Umpires arrested in US T20 tournament for not taking in to field.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia