കിംഗ് ജോംഗ് ഉന്‍ മരിച്ചതായി റിപ്പോര്‍ട്ട്; സമൂഹ മാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ടത് ചൈനീസ് മാധ്യമ പ്രവര്‍ത്തക; ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവിടാതെ ഉത്തര കൊറിയന്‍ ഭരണകൂടം

 


ബെയ്ജിംഗ്: (www.kvartha.com 26.04.2020) ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹം മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായ കിം മരണപ്പെട്ടതായി നേരത്തെ, റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തള്ളിരുന്നു.

എന്നാല്‍, കിം ജോംഗ് ഉന്നിന്റെ ജീവന്‍ പൊലിഞ്ഞതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍, ഇതുവരെ ഇതുസംബന്ധിച്ച് ഉത്തര കൊറിയന്‍ ഭരണകൂടം ഔദ്യോഗിക അറിയിപ്പ് ഒന്നും പുറത്ത് വിട്ടിട്ടില്ല.

കിംഗ് ജോംഗ് ഉന്‍ മരിച്ചതായി റിപ്പോര്‍ട്ട്; സമൂഹ മാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ടത് ചൈനീസ് മാധ്യമ പ്രവര്‍ത്തക; ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവിടാതെ ഉത്തര കൊറിയന്‍ ഭരണകൂടം

ഹോങ്കോംഗ് സാറ്റലൈറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടറായ ഷിജിയാന്‍ ഷിംഗ്സോയാണ് ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയിലൂടെ മരണവിവരം പുറത്തുവിട്ടത്. 36കാരനായ ഉത്തര കൊറിയന്‍ നേതാവ് മരിച്ചെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് ഇവര്‍ അവകാശപ്പെട്ടിരിക്കുന്നത്. വെയ്ബോയില്‍ 15 ദശലക്ഷം ആളുകള്‍ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകയാണ് ഷിജിയാന്‍ ഷിംഗ്സോ. ചൈനീസ് വിദേശകാര്യ മന്ത്രിമാരില്‍ ഒരാളുടെ അനന്തരവളുമാണ് ഇവര്‍.

അതേസമയം, കിമ്മിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം കിം കോമയിലായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിമ്മിന്റെ 250 മീറ്റര്‍ നീളമുള്ള സ്വകാര്യ ട്രെയിന്‍ അവധിക്കാല വസതിയുടെ പരിസരത്ത് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ഏപ്രില്‍ 12ന് ഹൃദയശസ്ത്രക്രിയക്ക് വിധേനായ കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയന്‍ വെബ്സൈറ്റായ ഡെയിലി എന്‍കെയാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ചൈനീസ് സംഘം ഉത്തര കൊറിയയിലേക്ക് പോയിരുന്നു.

Keywords:  UN DEAD? Kim Jong-un death rumours: China and US race to find out the truth after claims tyrant died from ‘botched heart op’, Beijing, News, Report, Japan, China, Dead, Social Network, America, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia