ഈഫൽ ടവറിനേക്കാൾ 30 മീറ്റർ ഉയരം; ദൃശ്യവിസ്‌മയമായി ജമ്മു കശ്മീരിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി

 


ന്യൂഡെൽഹി: (www.kvartha.com 08.02.2022) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചിനാബ് പാലത്തിന്റെ കമാനത്തിന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 'മേഘങ്ങൾക്ക് മുകളിലൂടെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ #കമാനം #ചെനാബ് പാലം', ചിത്രം പങ്കുവെച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചെനാബ് നദിക്ക് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്‌ബിആർഎൽ) പദ്ധതിക്ക് കീഴിൽ കത്രയ്ക്കും ബനിഹാലിനും ഇടയിലുള്ള 111 കിലോമീറ്റർ പാതയിലെ നിർണായക പാലം കൂടിയാണിത്. 359 മീറ്റർ ഉയരമുള്ള ഈ പാലം പാരീസിലെ ഈഫൽ ടവറിനേക്കാൾ 30 മീറ്റർ ഉയരത്തിലാണ്. കശ്മീർ താഴ്‌വരയുമായി നേരിട്ട് ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പാലത്തിന്റെ നിർമാണം 2004ലാണ് ആരംഭിച്ചത്.

2021 മാർചിൽ അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പാലത്തിന്റെ കമാനം പൂർത്തിയാക്കിയപ്പോൾ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. 'ഒരു ചരിത്ര നിമിഷത്തിൽ, ചെനാബ് പാലത്തിന്റെ കമാനം ഇന്ന് പൂർത്തിയായി. അടുത്തതായി, നിർമാണത്തിലെ എൻജിനീയറിങ് വിസ്മയത്തിന്റെ കമാനം പൂർത്തിയാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ബ്രിഡ്ജായി ഇത് മാറും' - അദ്ദേഹം അന്ന് കുറിച്ചു. 2021 ഡിസംബറിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗും പാലത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

Keywords: Union Minister Shares Picture of World's Highest Railway Bridge in Jammu and Kashmir, Newdelhi, News, Top-Headlines, National, Railway, World, Train, Central, Ministers, Paris, Eiffel, Video, Railway bridge, Engineers.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia