യൂനിഫോമിനൊപ്പം കുറി തൊടാൻ അനുമതി; ഇൻഡ്യയിൽ ഹിജാബ് വിവാദമാക്കുമ്പോൾ യുഎസ് വ്യോമസേനയിൽ ഇന്‍ഡ്യന്‍ വംശജന് മതസ്വാതന്ത്ര്യം അനുവദിച്ചുള്ള തീരുമാനം ചർചയായി
Mar 25, 2022, 15:34 IST
ന്യൂയോര്‍ക്: (www.kvartha.com 25.03.2022) ഇൻഡ്യയിൽ സ്‌കൂൾ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നത് വിവാദമാക്കുകയും കോടതിയിൽ വരെ കേസുകൾ എത്തുകയും ചെയ്തപ്പോൾ അമേരികയിൽ നിന്ന് വേറിട്ടൊരു സംഭവം പുറത്തുവന്നത് ചർചയായി. അമേരികന്‍ വ്യോമസേനയിലെ ഇന്‍ഡ്യന്‍ വംശജനായ ഉദ്യോഗസ്ഥന് മതസ്വാതന്ത്ര്യത്തിന് അനുമതി നൽകിയ വിഷയമാണ് സാമൂഹ്യ മാധ്യമങ്ങളിളെ പിടിച്ചുകുലുക്കിയത്.
ദര്‍ശന്‍ ഷാ എന്ന വ്യോമസേനാ ഉദ്യോഗസ്ഥനാണ് ഡ്യൂടിയിലിരിക്കെ യൂനിഫോമിനൊപ്പം തന്റെ മതാചാരത്തിന്റെ ഭാഗമായുള്ള കുറി തൊടാന്‍ അനുമതി ലഭിച്ചത്. അമേരികന്‍ വ്യോമസേനയില്‍ ചേര്‍ന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഷായ്ക്ക് മാതാചാരത്തിന് അനുമതി ലഭിക്കുന്നത്. എഫ്ഇ വാറന്‍ എയര്‍ഫോഴ്‌സ് ബേസിലെ ഉദ്യോഗസ്ഥനാണ് ദര്‍ശന്‍.
ദര്‍ശന്‍ ഷായ്ക് കുറി തൊടാന്‍ അനുമതി നല്‍കിയ അമേരികന്‍ വ്യോമസേനയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. അമേരികന്‍ വ്യോമസേനയില്‍ ഇത് ആദ്യമായാണെന്നും സംഭവിക്കുമെന്ന് പോലും കരുതിയതല്ലെന്നും ടെക്‌സാസിലും, കാലിഫോര്‍നിയിലും ന്യൂ ജഴ്‌സിയിലും ന്യൂയോര്‍കിലുമുള്ള സുഹൃത്തുക്കള്‍ തനിക്ക് സന്ദേശമയച്ചതായി ദര്‍ശന്‍ പറഞ്ഞു.
തന്റെ മതസ്വാതന്ത്ര്യം പ്രകടമാക്കാന്‍ സാധിക്കുന്ന രാജ്യത്ത് ജീവിക്കാന്‍ സാധിക്കുന്നതില്‍ നന്ദി അറിയിക്കുകയും ചെയ്തു ഷാ. 'യൂനിഫോമിനൊപ്പം ഈ കുറി ധരിക്കുന്നത് എന്നെ ശക്തനാക്കുന്നു. എനിക്ക് നേര്‍വഴി നയിക്കാന്‍ പ്രേരകമാകുന്നു. തന്റെ മതസ്വാതന്ത്ര്യം പ്രകടമാക്കാന്‍ സാധിക്കുന്ന രാജ്യത്ത് ജീവിക്കാന്‍ സാധിക്കുന്നതില്‍ കടപ്പെട്ടിരിക്കുന്നു'- ഷാ പറഞ്ഞു. ഗുജറാത് സ്വദേശിയായ ദര്‍ശന്‍ ഷാ നിലവില്‍ അമേരികയിലാണ് താമസം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.