'കോവിഡ് വാക്സിന്‍ എടുക്കാന്‍ വിസമ്മതിച്ചു; അവസരം നല്‍കിയിട്ടും തൃപ്തികരമായ വിശദീകരണം നല്‍കിയില്ല'; 27 സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയതായി വ്യോമസേന
Dec 14, 2021, 13:35 IST
വാഷിങ്ടന്‍: (www.kvartha.com 13.12.2021) കോവിഡ് വാക്സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിന് 27 സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയതായി യുഎസ് വ്യോമസേന. എന്തുകൊണ്ടാണ് വാക്സിന്‍ സ്വീകരിക്കാത്തതെതിന്് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും ആരും തന്നെ ഇളവ് നല്‍കാന്‍ പര്യാപ്തമായ വിശദീകരണം നല്‍കിയില്ലെന്ന് യുഎസ് വ്യോമസേനാ വക്താവ് ആന്‍ സ്റ്റെഫനെക് പറഞ്ഞു.
ഇത് ആദ്യമായിട്ടാണ് വാക്സിന്‍ എടുക്കാത്തതിന് യുഎസ് ഇത്തരത്തില്‍ സൈനികരെ പുറത്താക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സൈനിക അംഗങ്ങള്‍ക്കും ഓഗസ്റ്റില്‍ പെന്റഗന്‍ വാക്സിന്‍ എടുക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഭൂരിപക്ഷം സൈനികരും കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിന്‍ സ്വീകരിച്ചിരുന്നു.
97 ശതമാനം വ്യോമസേനാംഗങ്ങളും ഇതിനോടകം തന്നെ കോവിഡിനെതിരായ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. യുഎസ് വ്യോമസേനയില്‍ 326,000 സജീവ അംഗങ്ങളാണ് ഉള്ളത്. വിവിധ യുഎസ് സേനകളിലായി 79 ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപോര്‍ട്.
Keywords: US Air Force removes 27 service members for refusing COVID-19 vaccine, Washington, News, Health, Health and Fitness, COVID-19, Military, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.