ഇസ്ലാമിക് സ്റ്റേറ്റ് യോഗത്തിനിടയില്‍ യുഎസ് വ്യോമാക്രമണം; അബൂബക്കര്‍ ബാഗ്ദാദിക്ക് പരിക്ക്?
Nov 9, 2014, 16:41 IST
ബാഗ്ദാദ്: (www.kvartha.com 09.11.2014) ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ ഒത്തുചേര്‍ന്ന യോഗത്തിനിടയില്‍ യുഎസ് വ്യോമാക്രമണം. വെള്ളീയാഴ്ച മൊസൂളില്‍ നടന്ന യോഗത്തിനിടയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഐസില്‍ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പത്ത് അകമ്പടി വാഹനങ്ങള്‍ തകര്‍ത്തതായാണ് റിപോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ പങ്കെടുത്ത യോഗത്തിന് നേര്‍ക്ക് യുഎസ് നിരവധി ആക്രമണങ്ങള്‍ നടത്തിയതായി യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു.
എന്നാല്‍ അബൂബക്കര്‍ ബാഗ്ദാദി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഇറാഖില്‍ വ്യോമാക്രമണം നടത്തിവരികയാണ് യുഎസ്. വെള്ളിയാഴ്ച ഐസിലിന്റെ നിയന്ത്രണത്തിലുള്ള എണ്ണപ്പാടത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.
SUMMARY: Baghdad: ISIS kingpin Abu Bakr al-Baghdadi might have been hit when US-led coalition warplanes targeted a gathering of extremists in Iraq's Mosul on Friday, but it's not confirmed if the Islamic State's Caliph was present at the time of strike.
Keywords: Iraq, Islamic State in Iraq and the Levant, Abu Bakr al-Baghdadi, Baghdad, Islamic state, United States, Anti-IS coalition

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.