Vaccine | 'ഇക്‌സ്ചിക്': ചികുന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം

 


വാഷിങ്ടന്‍: (KVARTHA) ചികുന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

Vaccine | 'ഇക്‌സ്ചിക്': ചികുന്‍ഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം

യൂറോപിലെ വാല്‍നേവ വാക്‌സിന്‍ കംപനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 'ഇക്‌സ്ചിക്' എന്ന പേരിലാണ് വിപണിയില്‍ ഇറക്കുക. 18 വയസിന് മുകളിലുള്ളവര്‍ ഒറ്റ ഡോസ് ആയാണ് വാക്‌സിന്‍ എടുക്കേണ്ടത്. പേശിയിലേക്ക് ഇന്‍ജക്ഷന്‍ രൂപത്തില്‍ നല്‍കുന്ന സിംഗിള്‍ ഡോസ് മരുന്നാണിത്. കൊതുകുകള്‍ വഴി പടരുന്ന വൈറസ് ആയ ചികുന്‍ഗുനിയയെ 'ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി' എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടുന്നത്.

വടക്കേ അമേരികയില്‍ 3,500 ആളുകളില്‍ രണ്ടു തവണ വാക്‌സിന്റെ ക്ലിനികല്‍ പരീക്ഷണം നടത്തി. പരീക്ഷണത്തിനിടെ 1.6 ശതമാനം വാക്‌സിന്‍ സ്വീകര്‍ത്താക്കളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദന, ക്ഷീണം, പേശികളിലും സന്ധികളിലും വേദന, പനി, ഓക്കാനം എന്നീ സാധാരണയുള്ള പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്.

50 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകത്ത് ചികുന്‍ഗുനിയ രോഗം ബാധിച്ചത്. ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചികുന്‍ഗുനിയ. പനിക്കൊപ്പം സന്ധികളില്‍ നീര്, വേദന എന്നിവ ഉണ്ടാകും. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റും രോഗം ഗുരുതരമായേക്കാം.

ശക്തമായ പനി, സന്ധിവേദനകള്‍, .ചര്‍മത്തിലുണ്ടാകുന്ന ചുവന്നുതടിച്ച പാടുകള്‍ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അല്‍ഫാവൈറസുകളാണ് രോഗകാരികളായ വൈറസുകള്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

ശരീരത്തിലെ ചെറുതും വലുതുമായ നിരവധി സന്ധികളെ ഒരുമിച്ച് ബാധിക്കുന്ന സന്ധിവേദനകള്‍ രോഗത്തിന്റെ പ്രത്യേകതയാണ്. സാധാരണയായി ആഴ്ചകള്‍ക്കുള്ളില്‍തന്നെ അപ്രത്യക്ഷമാകുന്ന സന്ധിവേദനകള്‍, കുട്ടികളിലും പ്രായമേറിയവരിലും മറ്റ് സന്ധിവാതരോഗങ്ങള്‍ ഉള്ളവരിലും മാസങ്ങളോളം
നീണ്ടുനിന്നേക്കാം.

Keywords:  US approves first vaccine against chikungunya virus, US, News, Vaccine, Chikungunya Virus, US Approved, Health, Health and Fitness, Children, Injection, World News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia