സമാധാന ദൗത്യത്തിനെത്തിയ താലിബാന് നേതാവിനെ യുഎസ് ബലപ്രയോഗത്തിലൂടെ പിടികൂടി
Oct 12, 2013, 11:01 IST
വാഷിംഗ്ടണ്‍: പാക് താലിബാന്റെ മുതിര്‍ന്ന നേതാവ് ലത്തീഫ് മഹ്സൂദിനെ സൈനീക നടപടിയിലൂടെ യുഎസ് പിടികൂടിയതായി റിപോര്‍ട്ട്. തെഹ്രീക്ഇതാലിബാന്‍ നേതാവ് ഹമീമുല്ല മെഹ്സൂദിന്റെ വിശ്വസ്തനായ ലത്തീഫ് മഹ്സൂദിന്റെ അറസ്റ്റ് സംഘടനയ്ക്ക് വന്‍ തിരിച്ചടിയാകും.
യുഎസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പാക് സര്‍ക്കാരിനേയും അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനീകരേയും ലക്ഷ്യമിട്ട് നടത്തുന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് ലത്തീഫ് മഹ്സൂദ്.
മഹ്സൂദിനെ സൈനീക നടപടിയിലൂടെ പിടികൂടിയെന്നാണ് പെന്റഗണ്‍ വക്താവ് നല്കുന്ന വിശദീകരണം. എന്നാല്‍ സമാധാനചര്‍ച്ചകള്‍ക്കായി നിയമിതനായ മഹ്സൂദിനെ അഫ്ഗാന് സര്‍ക്കാരില്‍ നിന്നും യുഎസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വെള്ളിയാഴ്ച പുറത്തുവിട്ട വാര്‍ത്ത.
ലോഗാര്‍ പ്രവിശ്യയില്‍വെച്ചാണ് മഹ്സൂദിനെ യുഎസ് പിടികൂടിയത്. ഈ സംഭവം അഫ്ഗാന്റെ പരമാധികാരത്തില്‍ നടത്തിയ കൈയ്യേറ്റമെന്നാണ് പത്രം വിശേഷിപ്പിച്ചിച്ചത്. യുഎസ് സൈനീകരെ അഫ്ഗാനില്‍ നിന്നും പൂര്‍ണമായും പിന് വലിക്കണമെന്ന പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഉത്തരവ് നിലനില്‍ക്കെ 2014 വരെ രാജ്യത്ത് യുഎസ് സൈനീക സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള ശ്രമവും യുഎസ് നടത്തുന്നതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. യുഎസിന്റെ ഇപ്പോഴത്തെ നടപടി അഫ്ഗാന്യുഎസ് ബന്ധത്തെ കൂടുതല്‍ വഷളാക്കുമെന്നാണ് സൂചന.
SUMMARY: Washington: US forces in Afghanistan have captured senior Pakistani Taliban commander Latif Mehsud in a military operation and detained him under a law authorising use of force against al Qaeda following the 2001 attacks, the Pentagon said on Friday.
Keywords: World news, Taliban, Pakistan, Afghanistan, Hakimullah Mehsud, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.