കൊറോണ വൈറസ്; ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കാന്‍ യുഎസ്

 


വാഷിങ്ടണ്‍: (www.kvartha.com 29.01.2020) കൊറോണ വൈറസ് ലോകത്തെ ഭീതിയിലാക്കി പടരുമ്പോള്‍ ചൈനയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം അനുദിനം ഉയരുന്നതിനിടെ ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കാനൊരുങ്ങി യുഎസ്. അതേസമയം ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അമേരിക്ക എടുത്തിട്ടില്ലെന്നാണ് വിവരം.

ചൈനയിലെ സാഹചര്യം വിലയിരുത്താനായി വൈറ്റ്ഹൗസില്‍ പ്രതിദിനം ചേരുന്ന യോഗത്തിലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. ഇക്കാര്യം വിമാനകമ്പനികളുമായി ചര്‍ച്ച ചെയ്തുവെന്നും വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു. ചൈനയില്‍ വൈറസ് പടര്‍ന്നതോടെ പല വിമാനകമ്പനികളും സര്‍വീസ് ഭാഗികമായി നിര്‍ത്തലാക്കിയിരുന്നു.

കൊറോണ വൈറസ്; ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കാന്‍ യുഎസ്

ഇതിനിടയിലാണ് മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തലാക്കാന്‍ യുഎസ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ചൈനയില്‍ ഇതുവരെ 132 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചതെന്നാണ് കണക്ക്. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 132 പേര്‍ ചൈനയില്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. 6000ത്തോളം പേരെയാണ് ഇതുവരെ വൈറസ് ബാധിച്ചത്.

Keywords:  Washington, News, World, Flight, Cancelled, Report, Health, US, China, Coronavirus, US considers cancelling flights to China amid coronavirus outbreak
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia