ഏപ്രില്‍ 7 നു മുമ്പ് സോണിയയുടെ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ അമേരിക്കന്‍ കോടതിയുടെ ഉത്തരവ്
Mar 21, 2014, 14:25 IST
ന്യൂയോര്‍ക്ക്: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ യു.എസ് കോടതിയുടെ ഉത്തരവ്.
2013 സപ്തംബര്‍ രണ്ടിനും ഒന്‍പതിനും ഇടയില്‍ സോണിയാ ഗാന്ധി അമേരിക്കയില്‍ ഉണ്ടായിരുന്നില്ലെന്ന കാര്യം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് കോടതിയുടെ ഉത്തരവ്. ഏപ്രില്‍ ഏഴിന് മുമ്പായി പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നാണ് നിര്‍ദേശം.
കലാപവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനകേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധി ബ്രൂക്ക്‌ലൈന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ കോടതി നേരത്തെ അയച്ച നോട്ടീസ് തനിക്ക് ലഭിച്ചിരുന്നില്ലെന്നും ആ സമയത്ത് താന്‍ അമേരിക്കയില്‍ ഇല്ലായിരുന്നുവെന്നും സോണിയ പറഞ്ഞിരുന്നു. ഇത് തെളിയിക്കാനാണ് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
1984ലെ സിഖ് വിരുദ്ധ കലാപങ്ങളില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാരെ സംരക്ഷിച്ചുവെന്നാരോപിച്ച് അമേരിക്കയിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടനയാണ് സോണിയക്കെതിരെ ഹര്‍ജി നല്‍കിയത്. മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ അമേരിക്കയില്‍ എത്തിയ സമയത്തായിരുന്നു കോടതി സമന്‍സ് അയച്ചിരുന്നത്.
കേസില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് നേരിട്ട് സമന്‍സ് നല്‍കിയാണ് യുഎസ്നിയമപ്രകാരം ഒരു കേസില്‍ നിയമനടപടി ആരംഭിക്കുന്നത്.
1984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സിഖുകാരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ നൂറുക്കണക്കിന് സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു.

Also Read:
ദുബൈയില്‍ മരിച്ച അബ്ദുര്‍ റഹ്മാന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Keywords: US court asks Sonia Gandhi to show passport, Petition, Riots, New York, America, Notice, Protection, Gun attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.