ഈജിപ്ത് പ്രക്ഷോഭം ചിത്രീകരിക്കാനെത്തിയ യു.എസ് സംവിധായക അറസ്റ്റില്‍
Nov 24, 2011, 10:35 IST
കെയ്റോ: ഈജിപ്ത് പ്രക്ഷോഭം ചിത്രീകരിക്കാനെത്തിയ യു.എസ് സംവിധായകയെ ഈജിപ്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ജഹേന് നൊജെയിം എന്ന സംവിധായികയാണ് അറസ്റ്റിലായത്. കെയ്റോ പ്രക്ഷോഭം ചിത്രീകരിക്കാനായി നിര്‍മ്മാതാവായ കരീം അമീറുമൊത്ത് തഹ്രീര്‍ സ്ക്വയറിലെത്തിയതായിരുന്നു ജഹേന്. എന്നാല്‍ ഈ സമയം പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ കണ്ണീര് വാതക പ്രയോഗത്തില്‍ ഇരുവരും വേര്‍പ്പെടുകയും ജഹേന് നൊജെയിമിനെ പോലീസ് പിടികൂടുകയുമായിരുന്നു. ഇവരുടെ ക്യാമറയും പോലീസ് നശിപ്പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.