ജോണ്സണ് ആന്റ് ജോണ്സണ് കരാര്‍ കമ്പനിക്ക് വീഴ്ച; ചേരുവകള്‍ കൂട്ടിക്കുഴച്ചു; ആര്‍ക്കും നല്കാനാവാതെ ഒന്നര കോടി കോവിഡ് വാക്സിനുകള്‍ കളഞ്ഞു
Apr 1, 2021, 15:04 IST
വാഷിങ്ടണ്‍: (www.kvartha.com 01.04.2021) കോവിഡ് വാക്സിന് നിര്‍മാണ രംഗത്ത് ജോണ്സണ് ആന്റ് ജോണ്സണ് കരാര്‍ കമ്പനിക്ക് വീഴ്ച. ഇതുമൂലം ആര്‍ക്കും നല്കാനാവാതെ ഒന്നര കോടി കോവിഡ് വാക്സിനുകള്‍ കളഞ്ഞു. ഉപകരാര്‍ എടുത്ത ബാള്ടിമോര് ആസ്ഥാനമായ എമര്‍ജന്റ് ബയോസൊലൂഷന്‍സ് ആണ് അമേരികന്‍ കമ്പനിക്ക് വന്‍ നഷ്ടം വരുത്തിയത്.
ഇതേ കമ്പനിയാണ് ജോണ്സണ് ആന്റ് ജോണ്സണ് പുറമെ ആസ്ട്രസെനകക്കും കോവിഡ് വാക്സിന് ചേരുവകള്‍ ശരിയാക്കി നല്‍കുന്നത്. ഇവ രണ്ടും പരസ്പരം മാറിയതാണ് അപകടം വരുത്തിയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ജോണ്സണ് ആന്റ് ജോണ്സണ് അടിയന്തരമായി മരുന്ന് കയറ്റുമതി നിര്‍ത്തിവെച്ചു.
സംഭവം യു എസ് ഭക്ഷ്യ, മരുന്ന് വിഭാഗം അന്വേഷിച്ചുവരികയാണ്. മാനുഷിക കൈയബദ്ധമാണ് പ്രശ്നങ്ങള്‍ക്കു പിന്നിലെന്നാണ് പ്രാഥമിക സൂചന.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.