എപിജെ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസില്‍ പതാക താഴ്ത്തികെട്ടിയെന്ന വാര്‍ത്ത തെറ്റ്
Jul 31, 2015, 12:16 IST
വാഷിംഗ്ടണ്‍: (www.kvartha.com 31.07.2015) അന്തരിച്ച മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പിജെ അബ്ദുല്‍ കലാമിനോടുള്ള ആദര സൂചകമായി വൈറ്റ് ഹൗസിലെ യുസ് പതാക താഴ്ത്തികെട്ടിയെന്ന വാര്‍ത്ത തെറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും വന്‍ തോതില്‍ ഈ വാര്‍ത്തയും പതാക താഴ്ത്തികെട്ടിയ ചിത്രവും പ്രചരിച്ചിരുന്നു.
ആരാണ് ഈ വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഡോ എ.പി.ജെ അബ്ദുല്‍ കലാം സാറിനോടുള്ള ആദര സൂചകമായി ലോക ചരിത്രത്തില്‍ ആദ്യമായി വൈറ്റ് ഹൗസില്‍ യുഎസ് പതാക താഴ്ത്തി കെട്ടി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്.
അതേസമയം അടുത്തിടെ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലേയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും യുഎസ് പതാകകള്‍ താഴ്ത്തികെട്ടാന്‍ ഉത്തരവിട്ടിരുന്നു. ചത്തനൂഗയിലും തെനെസീയിലും കൊല്ലപ്പെട്ട യുഎസ് സൈനീകര്‍ക്കുള്ള ആദരാഞ്ജലി ആയിരുന്നു പ്രസിഡന്റിന്റെ ഉത്തരവ്. ജൂലൈ 21 മുതല്‍ 25 വരെയായിരുന്നു ഇത്. ഈ ചിത്രം ആരോ പകര്‍ത്തി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. തെഹല്‍ക്ക.കോമാണ് വാര്‍ത്തയുടെ നിജ സ്ഥിതി പുറത്തുവിട്ടത്.
SUMMARY: The United States flag flowing at half-mast on the White House in honour of former President APJ Abdul Kalam, should not be taken seriously as it is a hoax.
Keywords: APJ Abdul Kalam, President, US, White House, US flag,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.