ലോസ് ആഞ്ചലസില്‍ മോഷ്ടാവിന്റെ വെടിയേറ്റു ഇന്ത്യന്‍ യുവാവ് മരിച്ചു; സംഭവത്തിനുശേഷം അക്രമി ഓടിരക്ഷപ്പെട്ടു; പ്രതിക്ക് വേണ്ടി വല വീശി പൊലീസ്

 


വാഷിങ്ടണ്‍: (www.kvartha.com 24.02.2020) അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയ ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി മനീന്ദര്‍ സിങ് സാഹി (31) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെ ലോസ് ആഞ്ചലസില്‍ മനീന്ദര്‍ ജോലി ചെയ്തിരുന്ന വിറ്റിയര്‍ സിറ്റിയിലെ 7-ലെവന്‍ ഗ്രോസറി സ്റ്റോറിലാണ് സംഭവം. മോഷണത്തിനായി തോക്കുമായി കടയിലെത്തിയ അക്രമി മനീന്ദറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും വിറ്റിയര്‍ പൊലീസ് അറിയിച്ചു.

ലോസ് ആഞ്ചലസില്‍ മോഷ്ടാവിന്റെ വെടിയേറ്റു ഇന്ത്യന്‍ യുവാവ് മരിച്ചു; സംഭവത്തിനുശേഷം അക്രമി ഓടിരക്ഷപ്പെട്ടു; പ്രതിക്ക് വേണ്ടി വല വീശി പൊലീസ്

വെടിയുതിര്‍ത്തതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ആറു മാസം മുന്‍പ് അമേരിക്കയില്‍ എത്തിയ മഹീന്ദറിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കുടുംബത്തിലെ ഏക വരുമാന മാര്‍ഗം മഹീന്ദറിന്റെ ജോലിയായിരുന്നു. ഇയാള്‍ അയക്കുന്ന പണംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.

ശനിയാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 5.43 മണിയോടെയാണ് ആക്രമണം നടന്നതെന്ന് യു എസ് അധികൃതര്‍ പറയുന്നു. മോഷണത്തിനെത്തിയ സംഘം സെമി ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. വെടിവച്ചുവെന്ന് കരുതുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ആക്രമം നടക്കുന്ന സമയത്ത് കടയില്‍ രണ്ട് ഇടപാടുകാരുമുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. കറുത്ത വംശജനായ പുരുഷനാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. കറുത്ത തലമറ കൊണ്ട് മുഖത്തിന്റെ ഒരു ഭാഗം ഇയാള്‍ മറച്ചിരുന്നു.

മഹീന്ദറിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും തുടങ്ങിയതായി അമേരിക്കയിലുള്ള സഹോദരന്‍ പറഞ്ഞു. പണം കണ്ടെത്താന്‍ ഗോഫണ്ട് പേജ് തുടങ്ങി. മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും കുട്ടികള്‍ക്കും മഹീന്ദറിനെ അവസാനമായി ഒരുനോക്കു കാണാന്‍ അവസരം ഒരുക്കാന്‍ സഹായിക്കണമെന്ന് സഹോദരന്‍ ഗോഫണ്ട് പേജില്‍ അഭ്യര്‍ത്ഥിച്ചു.

Keywords:  US: Indian shot dead at grocery store in Los Angeles, Washington, News, Gun attack, Dead, Killed, Police, Family, Children, Parents, Brother, Dead Body, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia