Terry Anderson | 7 വര്‍ഷത്തോളം ലെബനനില്‍ ബന്ദിയാക്കപ്പെട്ട അമേരികന്‍ മാധ്യമപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു
Apr 22, 2024, 12:41 IST
ന്യൂയോര്‍ക്: (KVARTHA) ഏഴ് വര്‍ഷത്തോളം ലെബനനില്‍ ബന്ദിയാക്കപ്പെട്ട അമേരികന്‍ മാധ്യമപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ 76-ാം വയസില്‍ അന്തരിച്ചു. ന്യൂയോര്‍കിലെ ഗ്രീന്‍വുഡ് ലേകിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. ആന്‍ഡേഴ്‌സന്റെ മകള്‍ സുലോമി ആന്‍ഡേഴ്‌സണാണ് വിവരം പുറംലോകത്തെ അറിയിച്ചത്. അതേസമയം, മരണകാരണം വ്യക്തമാക്കിയിട്ടില്ല.
അസോസിയേറ്റഡ് പ്രസിന്റെ മുന്‍ ചീഫ് മിഡില്‍ ഈസ്റ്റ് ലേഖകനായിരുന്ന ആന്‍ഡേഴ്‌സണ്‍ 1985 മുതല്‍ 1991 വരെയായിരുന്നു ഭീകരരുടെ തടവിലായിരുന്നത്. ആന്‍ഡേഴ്‌സണ്‍ തടവിലായിരിക്കെ, പിതാവും സഹോദരനും അര്‍ബുദം ബാധിച്ച് മരിച്ചു. മകള്‍ സുലോമയെ ആറ് വയസ് തികയുന്നത് വരെ ആന്‍ഡേഴ്‌സണ്‍ കണ്ടിരുന്നില്ല.
Keywords: News, World, World-News, Obituary, Obituary-News, Abducted, Lebanon, Greenwood Lake, New York, US Journalist, Terry Anderson, Held, Lebanon Hostage Crisis, 7 Years, Dead, Prison, Jail, US journalist Terry Anderson, held in Lebanon hostage crisis for nearly 7 years, dead at 76.

ലെബനനില്‍ 1985 മാര്‍ച് 16നായിരുന്നു ആന്‍ഡേഴ്‌സണെ ഭീകരര്‍ തടവിലാക്കിയത്. മൂന്ന് തോക്കുധാരികള്‍ കാറില്‍ നിന്നും ചാടിയിറങ്ങി, ആന്‍ഡേഴ്‌സനെ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെ തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇറാന്‍ അനുകൂല ഭീകരര്‍ ഏറ്റെടുത്തു. തട്ടിക്കൊണ്ടുപോകല്‍, അമേരികക്കെതിരായ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് എന്നായിരുന്നു ഭീകരര്‍ പറഞ്ഞത്. കുവൈതിലെ യുഎസ്, ഫ്രഞ്ച് എംബസികള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയതിന് കുവൈതില്‍ തടവിലാക്കപ്പെട്ടവരെ വെറുതെവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
Keywords: News, World, World-News, Obituary, Obituary-News, Abducted, Lebanon, Greenwood Lake, New York, US Journalist, Terry Anderson, Held, Lebanon Hostage Crisis, 7 Years, Dead, Prison, Jail, US journalist Terry Anderson, held in Lebanon hostage crisis for nearly 7 years, dead at 76.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.