വാഷിങ്ടണ്‍ : ഗുജറാത്ത് വംശഹത്യയുടെ പാപഭാരം ഏറ്റുനില്‍ക്കുന്ന നരേന്ദ്രമോഡിയ്ക്ക് വിസ അനുവദിക്കരുതെന്ന ആവശ്യവുമായി യു.എസ്.പ്രതിനിധി സഭയിലെ അംഗങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ് കത്തയച്ചു.
ജോണ്‍ കോണ്യെഴ്സ്,ട്രെന്റ് ഫ്രാങ്ക്‌സ് തുടങ്ങിയ 25 അംഗ പ്രതിനിധികളാണ് കത്തയച്ചത്. കേസ് അട്ടിമറിക്കുന്നതിനായി മോഡി മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്യുകയാണ്. ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും മോഡിയ്ക്ക് പങ്കുണ്ടെന്നും അംഗങ്ങള്‍ ആരോപിക്കുന്നു. കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാല്‍ വിസ അനുവദിക്കാമെന്നും കത്ത് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോഡി എത്താന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മറ്റ് അന്വേഷണങ്ങളെ തടസപ്പെടുത്തുമെന്നും അംഗങ്ങള്‍ കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
Keywords: Secretary , Hilari Klinton, Narendra Modi, Visa, Washington, Gujarath, State, Case, Chief Minister, Resigned, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.