Pets Relax | വളര്‍ത്തുപട്ടികള്‍ക്കും പൂച്ചകള്‍ക്കും കേള്‍ക്കാന്‍ പാട്ടുണ്ടാക്കി അമേരികക്കാരനായ അമന്‍ അഹ് മദ് യൂട്യൂബില്‍ നിന്ന് നേടുന്നത് ലക്ഷങ്ങള്‍
Jan 30, 2024, 16:16 IST
വാഷിങ് ടന്‍ ഡി സി: (KVARTHA) വളര്‍ത്തുപട്ടികള്‍ക്കും പൂച്ചകള്‍ക്കും കേള്‍ക്കാന്‍ പാട്ടുണ്ടാക്കി അമേരികക്കാരനായ അമന്‍ അഹ് മദ് എന്ന 32 കാരന്‍ യൂട്യൂബില്‍ നിന്ന് നേടുന്നത് ലക്ഷകണക്കിന് വരുമാനം. കോവിഡിന് ശേഷം യൂട്യൂബില്‍ പരീക്ഷണമെന്ന നിലയില്‍ നടത്തിയ നീക്കമാണ് അമന്റെ ചാനലിന് ഇന്ന് ലക്ഷക്കണക്കിന് വ്യൂ നേടിക്കൊടുത്തത്.
റിലാക്‌സ് മൈ ഡോഗ്, റിലാക്‌സ് മൈ കാറ്റ് എന്നീ രണ്ട് ചാനലുകളുടെ ഉടമയായ അമന് യഥാക്രമം ഇവയില്‍ നിന്നും 20 ലക്ഷം, 8.7 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 100 കോടിയിലേറെ വ്യൂസ് വീഡിയോകള്‍ ഇതിനകം തന്നെ നേടിക്കഴിഞ്ഞുവെന്ന് അമന്‍ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച മ്യൂസിക് കംപനിയെ ഇപ്പോള്‍ വലിയ തുകക്ക് യു എസിലെ മറ്റൊരു കംപനി ഏറ്റെടുത്തിരിക്കുകയാണ്.
വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള പാട്ടിന്റെ വഴിയിലേക്ക് അമനെ എത്താന്‍ പ്രേരിപ്പിച്ച സംഭവം:
ആദ്യഘട്ടത്തില്‍ പട്ടിക്കും പൂച്ചക്കും വേണ്ടിയായിരുന്നില്ല സംഗീതമുണ്ടാക്കിത്തുടങ്ങിയത് എന്ന് അമന്‍ പറയുന്നു. ഇന്‍സോംനിയ-ഉറക്കം ലഭിക്കാത്ത അവസ്ഥ അനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടിയായിരുന്നു പാട്ട് അവതരിപ്പിച്ചിരുന്നത്. പിന്നീട് ഒരു സുഹൃത്തിന്റെ തമാശയാണ് പുതിയ വഴിയിലേക്ക് അമനെ എത്തിച്ചത്. 'നിന്റെ പാട്ട് ഞാന്‍ വീട്ടിലെ പട്ടിയെ ഒന്നു കേള്‍പ്പിച്ചുനോക്കട്ടെ' എന്നായിരുന്നു സുഹൃത്ത് തമാശയായി പറഞ്ഞത്.
ഇതോടെ വളര്‍ത്തുമൃഗങ്ങളെ റിലാക്‌സ് ചെയ്യിക്കാന്‍ സംഗീതത്തിന് കഴിയുമല്ലോ എന്ന ചിന്ത വളര്‍ന്നു തുടങ്ങി. ഇതിനിടെ കോവിഡ് വന്ന് എല്ലാവരും വീട്ടിലിരിക്കുന്ന അവസ്ഥയും വന്നു. വീട്ടിലെ വളര്‍ത്തുമൃഗങ്ങളും വീട്ടുകാരും എല്ലാ സമയത്തും ഒന്നിച്ചായി. വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുകാരെ പിരിഞ്ഞിരിക്കാന്‍ പറ്റാത്ത സാഹചര്യവുമായി. എന്നാല്‍ കോവിഡ് തരംഗം പിന്നിട്ട് ആളുകള്‍ ഓഫിസിലേക്ക് പോയിത്തുടങ്ങിയതോടെ വളര്‍ത്തുമൃഗങ്ങള്‍ തനിച്ചായി. ഇതോടെ ഇവയുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.
പട്ടികളും പൂച്ചകളും ഹാംസ്റ്ററുകളുമെല്ലാം പല അസ്വഭാവികതയും കാണിച്ചുതുടങ്ങി. ചിലത് വിഷാദാവസ്ഥയിലായപ്പോള്‍ മറ്റ് ചിലത് അക്രമസ്വഭാവം കാട്ടിത്തുടങ്ങി. ഇതോടെയാണ് വളര്‍ത്തുമൃഗങ്ങളെ ശാന്തരാക്കാനുള്ള സംഗീതവുമായി അമന്‍ അഹ് മദ് യൂട്യൂബിലൂടെ എത്തുന്നത്.
ആദ്യം ഒരു പരീക്ഷണമെന്ന നിലയിലായിരുന്നു ഈ മേഖലയില്‍ ചുവടുവച്ചത്. അധികം ഗവേഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ നിര്‍മിച്ച ചില ട്രാകുകള്‍ പ്രയോജനപ്പെട്ടു, ചിലത് കൊണ്ട് ഒരു കാര്യവുമുണ്ടായില്ല. എന്നാല്‍, അടിസ്ഥാനപരമായി ഒരു ഐഡിയ ഇക്കാര്യത്തില്‍ ലഭിച്ചു എന്നുതന്നെ പറയാം. വിവിധ ഫ്രീക്വന്‍സികളില്‍ വിവിധ തരത്തിലുള്ള സംഗീതം നിര്‍മിച്ചു. വളര്‍ത്തുമൃഗങ്ങളുടെ ഉടമകളെ കണ്ട് അവരുമായി സംസാരിച്ചു. മൃഗങ്ങളുടെ സംഗീതാസ്വാദനത്തെ കുറിച്ച് പഠിച്ചു എന്നും അമന്‍ പറയുന്നു.
ഇതില്‍ നിന്നൊക്കെയുള്ള പ്രചോദനത്തില്‍ മ്യൂസിക് ഫോര്‍ പെറ്റ്‌സ് എന്ന കംപനി തന്നെ സ്ഥാപിച്ചു. ഇന്ന് അമന്‍ അഹ് മദിന്റെ കംപനിയെയും യൂട്യൂബ് ചാനലുകളെയും ആശ്രയിക്കുന്നത് നൂറുകണക്കിന് വളര്‍ത്തുമൃഗ ഉടമകളാണ്. മാസം അഞ്ച് ഡോളര്‍ നിരക്കിലാണ് സബ്‌സ്‌ക്രിപ്ഷന്‍. തനിക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധി സന്ദേശങ്ങളാണ് ദിവസവും ലഭിക്കുന്നതെന്ന് അമന്‍ പറയുന്നു. അടുത്തിടെ ചത്തുപോയ ഒരു വളര്‍ത്തുനായയുടെ ഉടമ വിളിച്ച് നായ പതിവായി കേട്ടിരുന്ന മ്യൂസിക് അതിന്റെ ഓര്‍മക്കായി എന്നും കേള്‍ക്കാറുണ്ടെന്നു പറഞ്ഞത് മറക്കാനാവാത്ത കാര്യമാണെന്നും അമന്‍ പറയുന്നു.
Keywords: US Man Becomes Millionaire By Running YouTube Channel That Helps Pets Relax, US, News, Covid, YouTube Channel, Friend, Pets Relax, Music, Millionaire, World News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.