വീടിനുള്ളില്‍ കയറിയ പാമ്പുകളെ കൊണ്ട് പൊറുതി മുട്ടി; പുകച്ച് പുറത്തുചാടിക്കാനുള്ള വീട്ടുടമയുടെ ശ്രമം കത്തിച്ചാമ്പലാക്കിയത് 13 കോടിയുടെ വീട്
Dec 6, 2021, 21:08 IST
വാഷിങ്ടണ്‍: (www.kvartha.com 06.12.2021) വീടിനുള്ളില്‍ കയറിയ പാമ്പുകളെ കൊണ്ട് പൊറുതി മുട്ടിയതോടെ പുകച്ചു പുറത്തുചാടിക്കാനുള്ള വീട്ടുടമയുടെ ശ്രമം കത്തിച്ചാമ്പലാക്കിയത് 13 കോടിയുടെ വീട്.
അമേരികയിലെ മേരിലാന്‍ഡില്‍ നവംബര്‍ 23-നാണ് സംഭവം. ഒന്നിലധികം നിലകളുള്ള, ഏകദേശം 10,000 ചതുരശ്ര അടി വലിപ്പമുള്ള വീടിനാണ് തീപിടിച്ചത്. വീടിന്റെ ബേസ്മെന്റില്‍നിന്ന് പടര്‍ന്ന തീ, മറ്റു നിലകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.
വീടിനുള്ളിലെ പാമ്പുകളുടെ ശല്യമാണ് അവയെ പുകച്ചുപുറത്തുചാടിക്കാന്‍ ഉടമയെ പ്രേരിപ്പിച്ചത്. ഈ വീട്ടില്‍ മുന്‍പ് താമസിച്ചിരുന്നയാള്‍ക്കും പാമ്പുകളുടെ ശല്യം നേരിടേണ്ടി വന്നിരുന്നു. പുകയ്ക്കാനായി വീട്ടുടമ കല്‍കരിയാണ് ഉപയോഗിച്ചത്. കത്തിച്ച കല്കരിക്ക് സമീപത്ത് എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് അറിയുന്നത്. തുടര്‍ന്ന് വീടിനും തീപിടിക്കുകയായിരുന്നുവെന്ന് മോന്ട് ഗോമറി കൗന്ടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സെര്‍വീസിന്റെ മുഖ്യവക്താവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
തീപിടിച്ച സമയത്ത് വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട് അതുവഴി പോയ അയല്‍ക്കാരനാണ് പൊലീസില്‍ വിവരം അറിയിച്ചത്. ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീയണയ്ക്കാനായത്.
പത്തുലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് കരുതുന്നത്. ഈയടുത്ത് 18 ലക്ഷം ഡോളറിനാണ് ഈ വീട് താമസക്കാരന് വാങ്ങിയത്. അതേസമയം, വീട്ടിലെ പാമ്പുകളുടെ അവസ്ഥ എന്തായി എന്ന കാര്യം വ്യക്തമല്ല.
പുകയ്ക്കാന്‍ വെച്ച കല്കരിയില് നിന്ന് തീ പടര്‍ന്നതാണ് വീടിന്റെ ഒരു ഭാഗം കത്തിയമരാന്‍ ഇടയാക്കിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
അമേരികയിലെ മേരിലാന്‍ഡില്‍ നവംബര്‍ 23-നാണ് സംഭവം. ഒന്നിലധികം നിലകളുള്ള, ഏകദേശം 10,000 ചതുരശ്ര അടി വലിപ്പമുള്ള വീടിനാണ് തീപിടിച്ചത്. വീടിന്റെ ബേസ്മെന്റില്‍നിന്ന് പടര്‍ന്ന തീ, മറ്റു നിലകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.
വീടിനുള്ളിലെ പാമ്പുകളുടെ ശല്യമാണ് അവയെ പുകച്ചുപുറത്തുചാടിക്കാന്‍ ഉടമയെ പ്രേരിപ്പിച്ചത്. ഈ വീട്ടില്‍ മുന്‍പ് താമസിച്ചിരുന്നയാള്‍ക്കും പാമ്പുകളുടെ ശല്യം നേരിടേണ്ടി വന്നിരുന്നു. പുകയ്ക്കാനായി വീട്ടുടമ കല്‍കരിയാണ് ഉപയോഗിച്ചത്. കത്തിച്ച കല്കരിക്ക് സമീപത്ത് എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് അറിയുന്നത്. തുടര്‍ന്ന് വീടിനും തീപിടിക്കുകയായിരുന്നുവെന്ന് മോന്ട് ഗോമറി കൗന്ടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സെര്‍വീസിന്റെ മുഖ്യവക്താവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
തീപിടിച്ച സമയത്ത് വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട് അതുവഴി പോയ അയല്‍ക്കാരനാണ് പൊലീസില്‍ വിവരം അറിയിച്ചത്. ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീയണയ്ക്കാനായത്.
പത്തുലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് കരുതുന്നത്. ഈയടുത്ത് 18 ലക്ഷം ഡോളറിനാണ് ഈ വീട് താമസക്കാരന് വാങ്ങിയത്. അതേസമയം, വീട്ടിലെ പാമ്പുകളുടെ അവസ്ഥ എന്തായി എന്ന കാര്യം വ്യക്തമല്ല.
Keywords: US man burns down his $1. 8 million house while trying to get rid of snakes. Full story here, Washington, News, Snake, Media, Report, America, World.ICYMI - Update Big Woods Rd, house fire 11/23; CAUSE, accidental, homeowner using smoke to manage snake infestation, it is believed heat source (coals) too close to combustibles; AREA of ORIGIN, basement, walls/floor; DAMAGE, >$1M; no human injures; status of snakes undetermined https://t.co/65OVYAzj4G pic.twitter.com/xSFYi4ElmT
— Pete Piringer (@mcfrsPIO) December 3, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.