കാറിനുള്ളില്‍ മകന്‍ ശ്വാസം മുട്ടി പിടയുമ്പോള്‍ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് രസിച്ച പിതാവിന് ജീവപര്യന്തം തടവ്

 


മിയാമി: (www.kvartha.com 06.12.2016) ജോര്‍ജ്ജിയ സ്വദേശിയായ ജസ്റ്റിന്‍ റോസ് ഹാരീസ് എന്ന 36കാരന് ജീവപര്യന്തം തടവ്. 22 മാസം പ്രായമായ മകനെ കാറില്‍ മരിക്കാന്‍ വിട്ടു എന്നതാണ് ജസ്റ്റിനെതിരായ കുറ്റം.
 കാറിനുള്ളില്‍ മകന്‍ ശ്വാസം മുട്ടി പിടയുമ്പോള്‍ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് രസിച്ച പിതാവിന് ജീവപര്യന്തം തടവ്

ജസ്റ്റിന്‍ കുടുംബ ഉത്തരവാദിത്വങ്ങളില്‍ നിന്നും സ്വതന്ത്രനാകാന്‍ ആഗ്രഹിച്ചിരുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

ഡേകെയറിലാക്കാന്‍ കൊണ്ടുപോയ മകനെ ഡേകെയറിലിറക്കാതെ കാറില്‍ മറന്നു. ശേഷം ഓഫീസിലെത്തിയ ജസ്റ്റിന്‍ ആറോളം സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് രസിച്ചുവെന്നും പ്രോസിക്യൂഷന് സ്ഥാപിക്കാനായി. സ്ത്രീകളില്‍ പതിനേഴുകാരിയും ഉള്‍പ്പെടുമെന്ന് അവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ജസ്റ്റിന്റെ ശിക്ഷ കടുത്തതാക്കാന്‍ കോടതി തീരുമാനിച്ചത്.

2014 ജൂണ്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം.

SUMMARY: Miami: A man from the southern US state of Georgia got life in prison without possibility of parole Monday for leaving his toddler son to die in a hot car while he sent sexually explicit messages from his office.

Keywords: National, US, Son, Die, Hot car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia