വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്കി; കള്ളനാണെന്ന് കരുതി ഗൃഹനാഥന് വെടിയുതിര്‍ത്തു, മരിച്ചതോ 16 കാരിയായ സ്വന്തം മകളും
Dec 31, 2021, 12:28 IST
വാഷിംഗ്ടണ്‍: (www.kvartha.com 31.12.2021) വീട്ടില്‍ ആരോ അതിക്രമിച്ച് കടന്നതായി സുരക്ഷാ സംവിധാനം അപായ സൂചന നല്കിഇതോടെ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് ഗൃഹനാഥന് വെടിയുതിര്‍ത്തു. എന്നാല്‍ കൊല്ലപ്പെട്ടതാകട്ടെ 16കാരിയായ സ്വന്തം മകളും. മരിച്ചയാളെ തിരിച്ചറിഞ്ഞതോടെ അവിടെ കാണാനിടയായത് ഹൃദയഭേദകമായ രംഗങ്ങള്‍.
അമേരികയിലെ ഒഹായോയില്‍ കഴിഞ്ഞദിവസമാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ജാനെ ഹെയര്‍സ്റ്റണ്‍ എന്ന പതിനാറുകാരിയാണ് പിതാവിന്റെ തോക്കിനിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് സംഭവം. വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്‍കിയതോടെ ആരോ വീട്ടില്‍ അതിക്രമിച്ചുകയറിയതായി തെറ്റിദ്ധരിച്ച വീട്ടുടമ വെടിയുതിര്‍ക്കുകയായിരുന്നു. സ്വന്തം മകള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്.
വീട്ടില്‍ അജ്ഞാന് അതിക്രമിച്ച് കയറിയതായി വീട്ടുടമ എമെര്ജെന്സി സെര്വീസിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം നാലര മണിയോടെ ജാനെയുടെ അമ്മ അടിയന്തര ടെലിഫോണ്‍ ലൈനില്‍ വിളിച്ച് തന്റെ മകള്‍ ഗാരേജില്‍ വെടിയേറ്റു കിടക്കുന്നതായി റിപോര്‍ട് ചെയ്തു.
എട്ട് മിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന ഫോണ്‍ കോളില്‍ പെണ്‍കുട്ടിയുടെ പിതാവ് ഭ്രാന്തമായി കരഞ്ഞുകൊണ്ട് മകളെ വിളിക്കുന്നത് കേള്‍ക്കാം. മാതാപിതാക്കള്‍ പെണ്‍കുട്ടി കണ്ണ് തുറക്കുന്നില്ലെന്നും പൊലീസ് എപ്പോള്‍ വരുമെന്ന് ചോദിക്കുന്നതും കോള്‍ റെകോര്‍ഡില്‍ കേള്‍ക്കാം. ഫോണ്‍ വിളിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മകളുടെ അപ്രതീക്ഷിത മരണം ഏല്പിച്ച വേദനയില്‍ മാതാപിതാക്കള്‍ അലമുറയിടുന്നത് ഹൃദയഭേദകമായിരുന്നുവെന്ന് ഈ ഫോണ്‍ കോളിന്റെ റെകോര്‍ഡിംഗ് ലഭിച്ച പ്രാദേശിക പത്രമായ കൊളംബസ് ഡിസ്പാച് റിപോര്‍ട് ചെയ്യുന്നു.
ഏതാനും മിനിറ്റുകള്‍ക്ക് ശേഷം എമെര്ജെന്സി ടീം സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു എങ്കിലും പുലര്‍ച്ചെ ആറ് മണിയോടെ മരണം സംഭവിച്ചു.
കോവിഡിന് ശേഷം അമേരികയില്‍ തോക്കിന്റെ ആക്രമണങ്ങള്‍ വളരെ ഉയര്‍ന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. അതില്‍ ഒരു ഇരയായിരിക്കയാണ് ഇപ്പോള്‍ ജാനെയും.
ഗണ്‍ വയലന്‍സ് ആര്‍കൈവ് എന്ന സൈറ്റിന്റെ കണക്കനുസരിച്ച്, ആത്മഹത്യകള്‍ ഉള്‍പെടെ ഈ വര്‍ഷം അമേരികയില്‍ 44,000-ത്തിലധികം ആളുകള്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്. ഇതില്‍ 1,517 പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
Keywords: US Man Shoots Dead Daughter After Mistaking Her For Intruder, Washington, News, Gun attack, Dead Body, Girl, Police, Hospital, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.