അഫ്ഗാനിസ്ഥാനില്‍ യു എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 മരണം

 


വാഷിംഗ്ടണ്‍: (www.kvartha.com 02.10.2015) അഫ്ഗാനിസ്ഥാനില്‍ യു എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 മരണം. ഹെര്‍ക്കുലീസ് സി130 എന്ന ചരക്കു വിമാനമാണ് ജലാല്‍ബാദ് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തകര്‍ന്നത്.

മരിച്ചവരില്‍ ആറ് പേര്‍ അമേരിക്കന്‍ സൈനികരും അഞ്ച് പേര്‍ സാധാരണക്കാരുമാണെന്ന് പെന്റഗണ്‍ അറിയിച്ചു. ചരക്കുകളും സൈനികരെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വലിയവിമാനമാണ് തകര്‍ന്നു വീണത്. അപകട കാരണം വ്യക്തമല്ല. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂവെന്ന് പെന്റഗണ്‍ വ്യക്തമാക്കി.  കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാദാബാദ് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. ഇവിടെ താലിബാനെതിരെയുള്ള യു.എസ് സൈനിക നടപടികള്‍ സജീവമാണ്.

രാജ്യത്തു നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും പരിശീലനം നല്‍കുന്നതിനും മറ്റുമായി 10,000 യു.എസ് സൈനികര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടം നടന്ന കിഴക്കന്‍ അഫ്ഗാനില്‍ 1000 സൈനികരാണുള്ളത്.പൊതുവേ സുരക്ഷിതമെന്ന് കരുതുന്ന ഹെര്‍കുലീസ് വിഭാഗത്തില്‍ പെട്ട സൈനിക വിമാനം തകര്‍ന്ന് വീണ് കഴിഞ്ഞ ജൂലൈയില്‍ ഇന്തോനേഷ്യയില്‍ 140 പേര്‍ മരിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ യു എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 മരണം


Also Read:
മഞ്ചേശ്വരത്തെ ആസിഫ് വധം: മംഗളൂരുവില്‍ 2 പേര്‍ കൂടി കസ്റ്റഡിയില്‍
Keywords:  US military plane crashes in Afghanistan, kills 11, Washington, Airport, Pakistan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia