മടങ്ങി പോകാന്‍ മുന്നറിയിപ്പ്; പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാനിയന്‍ ബോടുകള്‍ക്ക് നേരെ അമേരികന്‍ സേനയുടെ വെടിവെപ്പ്
May 11, 2021, 15:07 IST
വാഷിങ്ടണ്‍: (www.kvartha.com 11.05.2021) മടങ്ങി പോകാന്‍ മുന്നറിയിപ്പ് നല്‍കികൊണ്ട് പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ ബോടുകള്‍ക്ക് നേരെ അമേരികന്‍ സേനയുടെ വെടിവെപ്പ്. രണ്ടുതവണ വെടിവെച്ചതായി പെന്റഗന്‍ പ്രസ് സെക്രടറി ജോണ്‍ കിര്‍ബി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലാണ് സംഭവം. യുഎസ് നാവികസേന കപ്പലുകള്‍ക്ക് 137 മീറ്റര്‍ അടുത്തെത്തിയ 13 സ്പീഡ് ബോടുകള്‍ക്ക് നേരെയാണ് മടങ്ങി പോകാന്‍ മുന്നറിയിപ്പ് നല്‍കി വെടിവെച്ചത്. ആദ്യം 300 വാര അകലെവെച്ചും രണ്ടാമത് 150 വാര അകലെവെച്ചും. 50 ടൈപ് മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. വെടിവെപ്പിന് പിന്നാലെ ബോടുകള്‍ മടങ്ങിപ്പോയതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.