Underwater Life | നെപ്റ്റ്യൂൺ 100: പരീക്ഷണാടിസ്ഥാനത്തില്‍ 3 മാസക്കാലം വെള്ളത്തിനടിയില്‍ ജീവിച്ച് തീര്‍ക്കാനൊരുങ്ങി പ്രൊഫസര്‍!

 





ഫ്‌ലോറിഡ: (www.kvartha.com) പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് മാസക്കാലം വെള്ളത്തിനടിയില്‍ ജീവിച്ച് തീര്‍ക്കാനൊരുങ്ങി പ്രൊഫസര്‍. ഡോ. ഡീപ് സീ എന്നും അറിയപ്പെടുന്ന സൗത് ഫ്‌ലോറിഡ സര്‍വകലാശാലയിലെ പ്രൊഫസറായ ജോ ഡിതുരിയാണ് അത്തരം ഒരു പരീക്ഷണത്തിന് മുതിര്‍ന്നത്.

സമുദ്ര പരിസ്ഥിതികളെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിനായിട്ടാണ് ജോ ഇങ്ങനെ ഒരു പരീക്ഷണം നടത്തുന്നത് എന്ന് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുന്ന ആദ്യത്തെ ആളാവും അദ്ദേഹം. 

മാര്‍ച് ഒന്നിനാണ് ജോ വ്യത്യസ്തമായ ഈ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. 100 ദിവസം വെള്ളത്തില്‍ 30 അടി താഴ്ചയിലാണ് അദ്ദേഹം കഴിയുക. 'നെപ്റ്റ്യൂൺ 100' പരീക്ഷണത്തിനായിട്ടാണ് അദ്ദേഹം ഈ ഒറ്റപ്പെട്ട ജീവിതം ജീവിക്കുക. പരീക്ഷണം പൂര്‍ത്തിയായാല്‍ ഏറ്റവും അധികം നാളുകള്‍ വെള്ളത്തിനടിയില്‍ ജീവിക്കുന്ന ആളെന്ന നിലയിലുള്ള ലോക റെകോര്‍ഡും
ജോ ഡിതുരിയെ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Underwater Life  | നെപ്റ്റ്യൂൺ 100: പരീക്ഷണാടിസ്ഥാനത്തില്‍ 3 മാസക്കാലം വെള്ളത്തിനടിയില്‍ ജീവിച്ച് തീര്‍ക്കാനൊരുങ്ങി പ്രൊഫസര്‍!


'ഈ യാത്ര എന്റെ ശരീരത്തെ എല്ലാ വിധത്തിലും ബാധിക്കുന്നതെങ്ങനെയെന്ന് ഈ പഠനത്തിലൂടെ പരിശോധിക്കപ്പെടും. എന്നാല്‍, സമ്മര്‍ദം കൂടുന്നത് എന്റെ ആരോഗ്യം മെച്ചപ്പെടുത്തും എന്നതാണ് എന്റെ അനുമാനം. അതിനാല്‍, ഞാന്‍ ഒരു സൂപര്‍ഹ്യൂമനായി പുറത്തുവരുമെന്നാണ് ഞാന്‍ കരുതുന്നത്'- ജോ പറയുന്നു. 

നേരത്തെ യുഎസ് നേവി കമാന്‍ഡറായി വിരമിച്ച ശേഷമാണ് അദ്ദേഹം പ്രൊഫസറായി മാറിയത്. ബയോമെഡികല്‍ എന്‍ജിനീയറിംഗില്‍ പിഎച്ഡി നേടിയ ആളാണ് അദ്ദേഹം. മനുഷ്യന്റെ വിവിധ രോഗങ്ങളെ തടയാന്‍ ഉപയോഗിച്ചേക്കാവുന്ന മെഡികല്‍ സാങ്കേതികവിദ്യയും അദ്ദേഹം പരീക്ഷിക്കുമെന്നും യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

ബഹിരാകാശ യാത്ര നടത്തുന്ന ഒരാളുടേതിന് സമാനമായി ജോയുടെ മാനസികാവസ്ഥകളടക്കം സൈകോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും വിലയിരുത്തും. 

Keywords:  News, World, International, Water, Top-Headlines, US Professor To Complete 100 Days Of Living 30ft Underwater, Continues To Take University Classes & Interviews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia