വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങള്‍ കത്തിച്ച ആറ് സൈനികര്‍ക്കെതിരെ അമേരിക്ക നടപടി സ്വീകരിക്കും. ഫെബ്രുവരിയില്‍ നൂറിലധികം ഖുര്‍ആനുകള്‍ സൈനികര്‍ കത്തിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തടവില്‍ കഴിഞ്ഞിരുന്ന തീവ്രവാദികള്‍ സന്ദേശം കൈമാറിയെന്ന് ആരോപിച്ചാണു സൈനികള്‍ ഖുര്‍ആന്‍ കത്തിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ കലാപത്തില്‍ 30 പേര് കൊല്ലപ്പെടുകയും രണ്ടു യുഎസ് സൈനികര്‍ വെടിയേറ്റു മരിക്കുകയും ചെയ്തു.
നാല് ഓഫിസര്‍മാര്‍ക്കും രണ്ടു സൈനികര്‍ക്കും എതിരേയാണു അമേരിക്ക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതേസമയം, ഇസ്ലാം മതത്തെ മനപ്പൂര്‍വം അപമാനിക്കാന്‍ സൈനികര്‍ ശ്രമിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്. സൈനിക റാങ്കില്‍ നിന്നു തരംതാഴ്ത്തുക, അധിക ജോലി ചെയ്യിപ്പിക്കുക, പിഴ ഈടാക്കുക എന്നിവയായിരിക്കും ശിക്ഷ.
SUMMARY: The US will hand over administrative punishment to its six soldiers for their role in desecration of Holy Quran in Afghanistan early this year, an incident that had caused wide-spread protests and riots in the country and forced President Barack Obama to apologise.
Key Words: soldiers , Holy Quran , Afghanistan , President Barack Obama , US Central Command , US soldiers , Army Brigadier , Afghan National Army
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.