War | ഇസ്രാഈലിനെ സഹായിക്കാന്‍ രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ മെഡിറ്ററേനിയനിലേക്ക് അയച്ച് അമേരിക്ക; സ്വയം പ്രതിരോധത്തിന്റെ പേരില്‍ ഇസ്രാഈല്‍ പരിധി കടക്കുന്നതായി ചൈന; ഗസ്സയില്‍ കൊല്ലപ്പെട്ടവര്‍ 2,329 ആയി ഉയര്‍ന്നു; വെസ്റ്റ് ബാങ്കിലും ശക്തമായ ആക്രമണങ്ങള്‍ നേരിട്ട് ഫലസ്തീനികള്‍
Oct 15, 2023, 12:10 IST
ഗസ്സ: (KVARTHA) ജെറ്റ് വിമാനങ്ങളില്‍ നിന്നുള്ള മിസൈലുകളും കരയില്‍ നിന്നും കടലില്‍ നിന്നും പീരങ്കികളും ഉപയോഗിച്ച് ഇസ്രാഈല്‍ സൈന്യം ഗസ്സ മുനമ്പില്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രാഈലിന് പിന്തുണയുമായി കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് അമേരിക്ക രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ അയച്ചു. ഗസ്സയ്‌ക്കെതിരെ വ്യോമ, കര, കടല്‍ മാര്‍ഗം വന്‍തോതിലുള്ള ആക്രമണം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രാഈല്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു.
ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 2,329 ആയി ഉയര്‍ന്നു. 9,714 പേര്‍ക്ക് പരിക്കേറ്റതായും പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണത്തില്‍ 1,300 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന കര ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇസ്രാഈല്‍ ശക്തമാക്കുകയും ഗസ്സയുടെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് 11 ലക്ഷം ആളുകളെ പൂര്‍ണമായും ഒഴിപ്പിക്കാനുള്ള ഉത്തരവ് ആവര്‍ത്തിക്കുകയും ചെയ്തതിനാല്‍ ആളുകള്‍ ഗസ്സയുടെ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുന്നത് തുടരുകയാണ്.
ഇസ്രാഈല്‍ സൈന്യം ഗസ്സ മുനമ്പിനെ അടിച്ചമര്‍ത്തുന്നത് തുടരുമ്പോള്‍, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളും ആശങ്കയിലാണ്. കുടിയേറ്റക്കാരില്‍ നിന്നും സൈനികരില്‍ നിന്നും ഒരുപോലെ വെസ്റ്റ് ബാങ്കില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവിടെ കുറഞ്ഞത് 55 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതിനിടെ, സ്വയം പ്രതിരോധത്തിന്റെ പേരില്‍ ഇസ്രാഈല്‍ പരിധി കടക്കുന്നതായി ചൈന വിമര്‍ശിച്ചു.
ഗസ്സയിലെ ഇസ്രാഈലിന്റെ നടപടികളെ 'സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ്' എന്ന് വിശേഷിപ്പിച്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഫലസ്തീനികളെ 'കൂട്ടമായി ശിക്ഷിക്കുന്നത്' നിര്‍ത്താന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ശനിയാഴ്ച സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി നടത്തിയ ചര്‍ച്ചയിലാണ് വാങ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഞായറാഴ്ച റിയാദില്‍ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Keywords: Israel, Hamas, Palestine, Gaza, Israel Palestine War, Israel Hamas War, America, China, Gaza Attack, US to move second aircraft carrier to Mediterranean.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.