മൂവായിരത്തോളം യു എസ് സൈനീകർ അഫ്ഗാനിസ്ഥാനിലേക്ക്; പൗരന്മാരേയും നയതന്ത്രജ്ഞരേയും ഒഴിപ്പിക്കാനെന്ന് വിശദീകരണം

 


കാബുൾ: (www.kvartha.com 14.08.2021) അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബുളിലേയ്ക്ക് യുഎസ് സൈനീകരെത്തുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി മൂവായിരത്തോളം യുഎസ് സൈനീകർ എത്തും. നാവിക സേനയിലെ രണ്ട് ബറ്റാലിയനും കരസേനയിലെ ഒരു ബറ്റാലിയനും ഞായറാഴ്ചയോടെ എത്തുമെന്ന് പെൻ്റഗൺ അറിയിച്ചു. പൗരന്മാരേയും നയതന്ത്രജ്ഞരേയും ഒഴിപ്പിക്കാനെന്നാണ് യുഎസിൻ്റേയും ബ്രിടൻ്റേയും വിശദീകരണം.

നോർത് കരോലിനയിലെ ബ്രാഗ് തുറമുഖത്തുനിന്നും കുവൈറ്റിലേയ്ക്ക് കരസേനയുടെ ഒരു ബറ്റാലിയൻ നീങ്ങിയതായും പെൻ്റഗൺ റോയിടേഴ്സിനോട് പറഞ്ഞു. ഇവർ കാബുളിൻ്റെ സുരക്ഷയ്ക്കായി ഉടൻ അഫ്ഗാനിസ്ഥാനിലെത്തുമെന്നും റിപോർടിലുണ്ട്. ഇത് കൂടാതെ ബ്രിടനും മറ്റ് നിരവധി പാശ്ചാത്യ രാജ്യങ്ങളും കാബുളിലേയ്ക്ക് സേനയെ അയച്ചതായാണ് സൂചന. താലിബാൻ സേന ദിവസങ്ങൾക്കുള്ളിൽ കാബുളിലേയ്ക്ക് എത്തുമെന്നും സൂചനയുണ്ട്.

മൂവായിരത്തോളം യു എസ് സൈനീകർ അഫ്ഗാനിസ്ഥാനിലേക്ക്; പൗരന്മാരേയും നയതന്ത്രജ്ഞരേയും ഒഴിപ്പിക്കാനെന്ന് വിശദീകരണം

തെക്കൻ സാമ്പത്തീക കേന്ദ്രമായ കാണ്ഡഹാർ ഇപ്പോൾ താലിബാൻ നിയന്ത്രണത്തിലാണെന്ന് അഫ്ഗാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഹെറാതും താലിബാൻ്റെ നിയന്ത്രണത്തിലാണ്. വിദേശ സേനകൾ രാജ്യത്തെത്തുന്നതോടെ വരും ദിവസങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Keywords:  News, Afghanistan, World, Britain, US Army, US Troops, Afghan Capital, US Troops Arrive In Afghan Capital To Assist Evacuations.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia