ലഖ്വിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് യുഎസും ബ്രിട്ടനും

 


വാഷിംഗ്ടണ്‍: (www.kvartha.com 20/01/2015) മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സക്കീര്‍ റഹ്മാന്‍ ലഖ് വിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് യുഎസും ബ്രിട്ടനും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശാക്തിപ്പെടുത്താനും സ്വതന്ത്രപൂര്‍വ്വമായ വിചാരണ ഉറപ്പാക്കാനുമാണിതെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ലഖ് വിയുടെ ജാമ്യാപേക്ഷയുടെ വിചാരണ പുരോഗമിക്കുന്നതിനിടയിലായിരുന്നു പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. രണ്ട് രാജ്യങ്ങള്‍ ലഖ് വിയെ ഇന്ത്യയ്ക്ക് കൈമാറണമെന്നാണ് ആവശ്യപ്പെടുന്നതായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ രണ്ട് രാജ്യങ്ങള്‍ ഏതാണെന്ന് അദ്ദേഹം പേരെടുത്തു പറഞ്ഞില്ല.

എന്നാല്‍ ബ്രിട്ടനും അമേരിക്കയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും ഇക്കാര്യം നവാസ് ഷെരീഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവരം.
ലഖ്വിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് യുഎസും ബ്രിട്ടനും
SUMMARY: The US and the UK have asked Pakistan to hand over Zakiur Rehman Lakhvi, the mastermind of the 2008 Mumbai attack, to India to improve bilateral ties or to them for his "independent trial".

Keywords: Mumbai terror attack, 2008, Zakiur Rehman Lakhvi, Pakistan, US, UK, India,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia