കോവിഡ് പോസിറ്റീവായ 13കാരനെ കാറിന്റെ ഡികിയില്‍ പൂട്ടിയിട്ടെന്ന പരാതിയില്‍ അധ്യാപികയായ അമ്മ അറസ്റ്റില്‍

 


വാഷിങ്ടണ്‍: (www.kvartha.com 08.01.2022) കോവിഡ് പോസിറ്റീവായ 13കാരനായ മകനെ കാറിന്റെ ഡികിയില്‍ പൂട്ടിയിട്ടെന്ന പരാതിയില്‍ അധ്യാപികയായ അമ്മ അറസ്റ്റില്‍. യു എസിലെ ടെക്സസില്‍ അധ്യാപികയായ സാറാ ബീമി(41)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

കോവിഡ് പോസിറ്റീവായ 13കാരനെ കാറിന്റെ ഡികിയില്‍ പൂട്ടിയിട്ടെന്ന പരാതിയില്‍ അധ്യാപികയായ അമ്മ അറസ്റ്റില്‍

ആദ്യം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡികിയിലിട്ട് കൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ച് ചിലര്‍ കാറിന്റെ ഡികിയില്‍നിന്ന് കുട്ടിയുടെ ശബ്ദം കേട്ടു. തുടര്‍ന്ന് യുവതിയോട് കാര്യം തിരക്കിയപ്പോഴാണ് മകന്‍ ഡികിയ്ക്കുള്ളിലുണ്ടെന്ന് ഇവര്‍ വെളിപ്പടുത്തിയത്.

പരിശോധന നടത്തേണ്ട കുട്ടി ഡികിയ്ക്കുള്ളിലാണെന്ന് പറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്താന്‍ തയാറായില്ല. കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍.

അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പൊലീസ് അറിയിച്ചു. ഭാഗ്യവശാല്‍ കുട്ടിക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Keywords:  US Woman Faces Arrest For Locking Up Covid+ Son In Car Boot: Reports, Washington, News, Arrested, COVID-19, Police, Child, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia