വാഷിംഗ്ടണ്‍: (www.kvartha.com 14.04.2014) അമേരിക്കയില്‍ ഏഴ് കുട്ടികളെ കൊന്ന മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഉത സ്വദേശിനി മേഗന്‍ ഹണ്ട്‌സ്മാനാണ് (39) ഞായറാഴ്ച അറസ്റ്റിലായത്. മേഗന്റെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മറ്റ് ആറ് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
1996നും 2006നും ഇടയില്‍ ജനിച്ച കുട്ടികളെയാണ് കൊല്ലപ്പെടുത്തി ബോക്‌സിനകത്താക്കിയതെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ മൃതദേഹം ഡി എന്‍ എ ടെസ്റ്റ് നടത്തിയപ്പോള്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഡാരന്‍ വെസ്റ്റ് എന്നയാളുമായുള്ള ബന്ധത്തില്‍ മേഗനുണ്ടായ കുട്ടികളാണിതെന്ന് തെളിഞ്ഞിട്ടുണ്ട്. മേഗന്റെ ബന്ധുക്കളെയും അയല്‍വാസികളെയും പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടികളെ കൊലപ്പെടുത്തിയത് എന്തിനെന്ന കാര്യം അവ്യക്തമാണ്.
മേഗനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തെ കുറിച്ച് അറിയാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. മേഗന് ഇപ്പോള്‍ മൂന്നു കുട്ടികളാണുള്ളത്.

Also Read:
കടയില്‍ ചാര്‍ജിനു വെച്ച 14,500 രൂപയുടെ പുതിയ മൊബൈല്‍ മോഷണം പോയി
Keywords: Meagan Huntsman,Washington, America, Police, Arrest, Dead Body, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.