വാലന്റൈന്‍സ് ഡേ പല തരത്തില്‍ ആഘോഷിക്കപ്പെടുന്നു; പാശ്ചാത്യരാജ്യങ്ങളിലെ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍

 


റോം: (www.kvartha.com 08.02.2020) വാലന്റൈന്‍സ് ഡേ പല രൂപങ്ങളില്‍ ആഘോഷിക്കപ്പെട്ടു. വിവാഹപ്രായമെത്തിയ സ്ത്രീകളുടെ പേരുകള്‍ എഴുതി ഒരു ബോക്സില്‍ നിക്ഷേപിക്കുന്നു. കല്യാണ പ്രായമായ പുരുഷന്മാര്‍ അതില്‍ നിന്ന് ഒന്നെടുത്ത്, ആരുടെ പേരാണോ അതില്‍ ഉള്ളത് ആ സ്ത്രീയുമായി ഒരു വര്‍ഷക്കാലം സഹവസിക്കുന്നു. ആ സമയത്തിനിടക്ക് അവര്‍ പരസ്പരം സമ്മതിച്ച് വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും ഇതേ ആഘോഷത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നു. പിന്നീട് ക്രൈസ്തവ സഭ ഇത്തരം ആഘോഷങ്ങള്‍ വിലക്കുകയും അതിന്റെ ഫലമായി ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു.

വാലന്റൈന്‍സ് ഡേ പല തരത്തില്‍ ആഘോഷിക്കപ്പെടുന്നു; പാശ്ചാത്യരാജ്യങ്ങളിലെ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചില പാശ്ചാത്യ രാജ്യങ്ങളില്‍ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ പുനരാരംഭിച്ചു. പ്രണയ ലേഖനങ്ങളും കവിതകളും ആശംസകളും അടങ്ങിയ വാലന്റൈന്‍സ് ബുക്ക് എന്ന പുസ്തകം വിപണിയില്‍ വ്യാപകമായി കിട്ടിത്തുടങ്ങി. ആശംസാ കാര്‍ഡുകളും, ചുവന്ന പൂക്കളും, ഹൃദയത്തിന്റെ ചുകപ്പന്‍ രൂപങ്ങളും, ചുവപ്പ് വസ്ത്രങ്ങളും, കേക്കുകളും കമ്പോളത്തിലെത്തി. പിന്നീട് ഇന്റര്‍നെറ്റും ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങളും ഈ ആഘോഷത്തെ വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.

വാലന്റൈന്‍സ് ഡേ പല തരത്തില്‍ ആഘോഷിക്കപ്പെടുന്നു; പാശ്ചാത്യരാജ്യങ്ങളിലെ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍

കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ അധികമായി വാലന്റൈന്‍സ് ഡേ ദിനം പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന പ്രവണത കൂടി വരുന്നു. ഇത് മനുഷ്യ സമൂഹത്തില്‍ അരാജകത്വവും അധാര്‍മ്മികതകളും വളര്‍ത്തുന്ന ദിനമായിട്ടാണ് അനുഭവപ്പെടുന്നത്. അതിനാലാണ് ചില രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്ത് വരുന്നത്.

വാലന്റൈന്‍സ് ഡേ പല തരത്തില്‍ ആഘോഷിക്കപ്പെടുന്നു; പാശ്ചാത്യരാജ്യങ്ങളിലെ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍

ഉദാഹരണമായി പ്രണയദിനത്തില്‍ സെക്സ് പാടില്ല, ക്ഷേത്രദര്‍ശനം നടത്തി മനസ് ശുദ്ധമാക്കണം. തായ്ലന്‍ഡിലെ ബാങ്കോക്ക് ഭരണാധികാരികളാണ് ഇങ്ങനയൊരു നിര്‍ദേശവുമായി നഗരവാസികളെ സമീപിച്ചിരിക്കുന്നത്. തെക്കന്‍ ഏഷ്യയില്‍ കൗമാരക്കാരില്‍ ഏറ്റവും അധികം അവിഹിത ഗര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തായ്ലന്റിലാണ്. അതുപോലെ എച്ച് ഐ വി ബാധ ഏറ്റവും കൂടുതലുള്ള പുരുഷന്‍മാരും ഇവിടെയാണുള്ളത്. വാലന്റൈന്‍സ് ദിനത്തില്‍ രാജ്യത്ത് വ്യാപകമായ ആഘോഷങ്ങള്‍ നടത്തിവരുന്നു. ബുദ്ധമതവിശ്വാസികളേറെയുള്ള തായ്ലന്‍ഡില്‍ പാശ്ചാത്യ ജീവിതരീതികള്‍ക്ക് വളരെയധികം സ്വാധീനമുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ വക ഇങ്ങനെയൊരു പ്രഖ്യാപനം.

പ്രണയദിനം ആഘോഷിക്കാന്‍ ഏറ്റവും നല്ല വഴി ദേവാലയത്തില്‍ പോകുന്നതാണ് എന്ന് അധികൃതര്‍ പറയുന്നു. കന്യകാത്വം നഷ്ടപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ദിവസമാണ് വാലന്റൈന്‍സ് ഡേ എന്ന സര്‍വേ ഫലങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു നീക്കം ബന്ധപ്പെട്ടവര്‍ നടത്തുന്നത്. നമ്മുടെ രാജ്യത്തും ഇതിനെതിരെ പല സംഘടനകളും രംഗത്ത് വരുന്നുണ്ട്.

Keywords:  Valentine's-Week, News, Rom, World, Cake, Temple, Valentine's Day is celebrated in many ways; Valentine's Day Celebrations in the West
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia