ചിക്കാഗോ: തെക്കേ ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കൊണ്ടുവന്ന 163ഓളം വേദ പണ്ഡിതന്മാരെ കാണാതായതായി റിപോര്‍ട്ട്. മഹര്‍ഷി മഹേഷ് യോഗിയുടെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിലേയ്ക്ക് കൊണ്ടുവന്ന കൗമാരക്കാരായ പണ്ഡിതന്മാരെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ കണക്കാണ് 163.
1050 യുവ പണ്ഡിറ്റുകളെയാണ് മഹര്‍ഷി വേദിക് സിറ്റിയിലേയ്ക്കും മഹര്‍ഷി യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റിലേയ്ക്കും കൊണ്ടുവന്നത്. ഇതില്‍ 163 പേരെയാണ് കാണാതായത്. ഹൈ ഇന്ത്യ എന്ന പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
മരണപ്പെട്ട മഹര്‍ഷി മഹേഷ് യോഗിയുടെ കുടുംബാംഗങ്ങളാണ് രണ്ട് സ്ഥാപനങ്ങളും നടത്തുന്നത്. അതേസമയം യുവ പണ്ഡിറ്റുകളുടെ തീരോധാനത്തെക്കുറിച്ച് മാനേജുമെന്റിന് യാതൊരു അറിവുമില്ല. പണ്ഡിറ്റുകള്‍ തൊഴില്‍ തേടി മറ്റിടങ്ങളിലേയ്ക്ക് ചേക്കേറിയതാകാമെന്നായിരുന്നു ഇത് സംബന്ധിച്ച് മാനേജ്മെന്റിന്റെ പ്രതികരണം.
SUMMARY: Chicago: In a shocking revelation, as many as 163 Indians, most of them brought to the US as teenagers from villages in northern India to be trained into Vedic Pandits by two institutions set up by Maharishi Mahesh Yogi of transcendental meditation fame, appear to have gone missing over the last 12 months.
Keywords: Chicago, India, Lowa, Vedic City, Maharishi, Pandits, Vedic studies

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.