പ്രവാചകനിന്ദ: പാക്ക് നടി വീണാ മാലിക്കിനും ഭര്‍ത്താവിനും 26 വര്‍ഷം തടവ്

 


ഇസ്ലാമബാദ്: (www.kvartha.com 26.11.2014) ടെലിവിഷന്‍ പരിപാടിക്കിടെ പ്രവാചക നിന്ദ നടത്തിയതിന് പാകിസ്ഥാനിലെ ജിയോ ടിവിയുടെ ഉടമയും നടിയുമായ വീണ മാലിക്കിനും ഭര്‍ത്താവിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ തീവ്രവാദ വിരുദ്ധ കോടതി 26 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

ജിയോ ജാങ് ഗ്രൂപ്പിന്റെ ഉടമ മിര്‍ ഷക്കില്‍ ഉര്‍ റഹ്മാന്‍ പരിപാടിയില്‍ അതിഥിയായെത്തിയ ഷൈയ്ഷ്ട വാഹിദി എന്നിവര്‍ക്കുമാണ്  ജഡ്ജി ഷാബാസ് ഖാന്‍ 26 വര്‍ഷത്തെ തടവ്ശിക്ഷ വിധിച്ചത്. 2014 മെയ് 14 ന് പ്രഭാത പരിപാടിക്കിടെ ജിയോ ടെലിവിഷനിലൂടെ ഒരു ഭക്തിഗാനത്തിനൊപ്പം വീണയും ഭര്‍ത്താവ് അസദ് ബഷീര്‍ ഖാന്‍ ഖട്ടക്കുമായുള്ള വിവാഹ രംഗങ്ങള്‍ സംപ്രഷണം ചെയ്തതിനെതിരെയാണ് നടപടി.

പരിപാടി സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചതിന് പ്രതികളോരുരുത്തരും 13 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തുക അടയ്ക്കാന്‍ തയ്യാറാകാത്ത പക്ഷം പ്രതികളുടെ വസ്തുവകകള്‍ വിറ്റ് പിഴ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതികള്‍ മതനിന്ദ നടത്തിയതായി നാല്‍പത് പേജുള്ള വിധിയില്‍ കോടതി വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്യാനും കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അറ്സ്റ്റ് എന്ന് നടക്കും എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. വിധിക്കെതിരെ പ്രതികള്‍ ഗില്‍ജിറ്റ് ബാള്‍ട്ടിസ്ഥാനിലെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതേസമയം പ്രതികളെല്ലാവരും വിദേശത്താണെന്നാണ് വിവരം. ഇതില്‍ റഹ്മാന്‍ യു.എ.ഇയിലും മറ്റുള്ളവര്‍ തീവ്രവാദ സംഘടനകളില്‍ നിന്നും ഭീഷണി ഉള്ളതിനാല്‍ രാജ്യം വിട്ടു പോയതാണെന്നുമാണ് റിപോര്‍ട്ടുകള്‍.

സംഭവം വിവാദമായപ്പോള്‍ തന്നെ വാഹിദിയും ജിയോ ഗ്രൂപ്പും  മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ തീവ്രവാദികള്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. കറാച്ചി ഇസ്ലാമാബാദ് എന്നിവിടങ്ങളിലുള്‍പ്പെടെ നിരവധി പട്ടണങ്ങളില്‍ പ്രതികള്‍ക്കെതിരെ മതനിന്ദ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രവാചകനിന്ദ: പാക്ക് നടി വീണാ മാലിക്കിനും ഭര്‍ത്താവിനും 26 വര്‍ഷം തടവ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Veena Malik, husband sentenced to 26 years in jail for blasphemy - Rediff.com Movies, Pakistan, Court, Terrorists, Marriage, High Court, Appeal, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia