ശസ്ത്രക്രിയക്ക് ശേഷം ഹ്യൂഗോ ഷാവേസിന്റെ ആദ്യ ചിത്രം വെനസ്വേല പുറത്തുവിട്ടു
Feb 16, 2013, 19:59 IST
കാരാകസ്: അര്‍ബുദ ബാധിതനായി ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഇതാദ്യമായി വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ചിത്രം വെനസ്വേല പുറത്തുവിട്ടു. തന്റെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം പത്രം വായിച്ചുകിടക്കുന്ന ഷാവേസിന്റെ ചിത്രമാണ് പുറത്തുവിട്ടത്.
ഷാവേസിന് ഇപ്പോഴും ശ്വസന സംബന്ധമായി ബുദ്ധിമുട്ടുകളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തൊണ്ടയില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബ് വഴിയാണ് ശ്വസനം നടക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ഷാവേസിന്റെ നില അതീവ ഗുരുതരമായിരുന്നു.
അര്‍ബുദബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ഡിസംബര്‍ 11നാണ് അദ്ദേഹത്തെ നാലാമത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഇതിനുശേഷം ഷാവേസിന്റ് ശബ്ദമോ ചിത്രങ്ങളോ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ഷാവേസ് മരണപ്പെട്ടുവെന്നുപോലും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ക്യൂബയിലെ ഔദ്യോഗീക പത്രമായ ഗ്രാന്മ വായിച്ചുകൊണ്ട് തന്റെ പെണ്മക്കളായ മരിയ ഗബ്രിയേല, റോസ വിജിനിയ എന്നിവര്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഫോട്ടോയാണ് സര്‍ക്കാര്‍ പുറത്തിവിട്ടത്. ചിത്രം വ്യാഴാഴ്ച രാത്രി എടുത്തതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
SUMMERY: Caracas: Venezuela published the first photos of cancer stricken Hugo Chavez since his surgery in Cuba more than two months ago, showing him smiling while lying in bed reading a newspaper, flanked by his two daughters.
Keywords: World news, Caracas, Venezuela, Published, First photos, Cancer stricken, Hugo Chavez, Surgery, Cuba, Smiling, Reading a newspaper, Flanked, Two daughters.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.