ഷാവേസിന് വീണ്ടും ശസ്ത്രക്രിയ; നിക്കോളാസ് മദുറോയെ പിന്തുണയ്ക്കണമെന്ന് ആഹ്വാനം
Dec 9, 2012, 23:49 IST
കാരാകസ്: വെനിസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന് വീണ്ടും ശസ്ത്രക്രിയ. 14 വർഷം നീണ്ടുനിന്ന ഭരണകാലഘട്ടത്തിൽ ആദ്യമായി ഹ്യൂഗോ ഷാവേസിന് തന്റെ പിൻ ഗാമിയെക്കുറിച്ച് പറയേണ്ടിവന്നിരിക്കുന്നു. ശനിയാഴ്ച രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ചാനലിൽ പ്രത്യക്ഷപ്പെട്ട ഹ്യൂഗോ ഷാവേസ് താൻ അർബുദ ബാധിതനാണെന്നും ശസ്ത്രക്രിയക്ക് തയ്യാറാകുകയാണെന്നും അറിയിച്ചു. ഷാവേസിന്റെ പ്രസ്താവന ജനങ്ങളെ ദുഖത്തിലാഴ്ത്തി. ഇനിയൊരു തിരഞ്ഞെടുപ്പുണ്ടായാൽ വൈസ് പ്രസിഡന്റായ നിക്കോളാസ് മദുറോയ്ക്ക് ജനങ്ങൾ വോട്ട് ചെയ്യണമെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും ഷാവേസ് അഭ്യർത്ഥിച്ചു.
വെനിസ്വേലൻ വിപ്ലവനേതാവിന്റെ ഭരണകാലം അവസാനിക്കാൻ സമയമായി എന്നതിന്റെ സൂചനയായിരുന്നു ഷാവേസിന്റെ പ്രസംഗത്തിലുടനീളം ദൃശ്യമായത്.
'തന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ശസ്ത്രക്രിയക്ക് വിധേയനാവാൻ പോവുകയാണ്. മുൻപും ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യവാനായി തിരിച്ചെത്തിയപോലെ ഇത്തവണയും ഞാൻ തിരിച്ചെത്തും. അതിന് ദൈവം അനുഗ്രഹിക്കട്ടെ. എനിക്കതിൽ പൂർണവിശ്വാസമുണ്ട്-ഷാവേസ് പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ചികിൽസയ്ക്കായി ഷാവേസ് ക്യൂബയിലേയ്ക്ക് തിരിച്ചിരുന്നു. രണ്ട് ദിവസം മുൻപ് ക്യൂബയിൽ നിന്നും മടങ്ങിയെത്തിയ ഷാവേസ് ശസ്ത്രക്രിയക്ക് വിധേയനാകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
SUMMERY: CARACAS: Venezuela's President Hugo Chavez returns to Cuba on Sunday for more surgery after a recurrence of cancer led him to name a successor for the first time in a sign the disease may force an end to his 14-year rule.
Keywords: World, Hugo Chavez, Venezuela, President, Cancer, Surgery, Successor, Supporters, South American country, Shocked, Saddened,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.