Attack | 'യാത്രയ്ക്കിടെ അമേരികന്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റില്‍ യാത്രക്കാരന്റെ പരാക്രമം; ജീവനക്കാരനെ മര്‍ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു'; ഒടുവില്‍ അറസ്റ്റും ആജീവനാന്ത വിമാന വിലക്കും

 


ന്യൂയോര്‍ക്: (www.kvartha.com) യാത്രാമധ്യേ വിമാനത്തില്‍ പരാക്രമം കാട്ടിയ യാത്രക്കാരന്‍ ജീവനക്കാരനെ മര്‍ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു എന്ന് പരാതി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ആജീവനാന്ത വിമാനവിലക്ക് ഏര്‍പെടുത്തുകയും ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Attack | 'യാത്രയ്ക്കിടെ അമേരികന്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റില്‍ യാത്രക്കാരന്റെ പരാക്രമം; ജീവനക്കാരനെ മര്‍ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു'; ഒടുവില്‍ അറസ്റ്റും ആജീവനാന്ത വിമാന വിലക്കും

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മെക്സികോയിലെ ലോസ് കാബോസില്‍ നിന്ന് ലോസ് ആഞ്ജലസിലേക്ക് പറക്കുകയായിരുന്ന അമേരികന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 377 ലായിരുന്നു സംഭവം. അലക്സാണ്ടര്‍ ടുംഗ് ക്യൂ ലീ(33) എന്ന കാലിഫോണിയന്‍ സ്വദേശിയാണ് പരാക്രമം കാട്ടിയത്. സംഭവത്തിന്റെ വീഡിയോ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തുകയും ഇത് പിന്നീട് വൈറലാകുകയും ചെയ്തു.

യാത്ര ആരംഭിച്ച് അല്പസമയം കഴിഞ്ഞ് വിമാനത്തിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുകയായിരുന്ന അറ്റന്‍ഡന്റിന്റെ തോളത്ത് പിടിച്ച് അലക്സാണ്ടര്‍ കാപ്പി വേണമെന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫസ്റ്റ് ക്ലാസ് കാബിന് സമീപത്തെ ഒഴിഞ്ഞ നിരയിലെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട അറ്റന്‍ഡന്റിനോട് ഇയാള്‍ മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റിനെ വിവരം അറിയിക്കാനായി നടന്നുനീങ്ങിയ അറ്റന്‍ഡന്റിനെ ഇയാള്‍ പിന്നിലൂടെ ചെന്ന് ഇടിച്ചു. ഇടിയേറ്റ് അറ്റന്‍ഡന്റ് മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു നീക്കുന്നതുവരെ ഇയാളെ മറ്റൊരു യാത്രക്കാരന്‍ തടഞ്ഞുവെച്ചു.

തങ്ങളുടെ ടീം അംഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമമോ അധിക്ഷേപമോ പൊറുക്കാനാവില്ലെന്ന് അമേരികന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അറ്റന്‍ഡന്റിനെ ആക്രമിച്ച വ്യക്തിക്ക് ഇനിയൊരിക്കലും തങ്ങളുടെ വിമാനത്തില്‍ യാത്ര അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

20 കൊല്ലം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തതെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തു.

Keywords: Video: American Airlines Passenger Punches Flight Attendant After Argument, New York, News, Flight, Passenger, Arrested, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia