Flight Landing | ഗെരിറ്റ് കൊടുങ്കാറ്റില്‍പ്പെട്ട് ആടിയുലഞ്ഞ് ലാന്‍ഡ് ചെയ്യുന്ന വിമാനത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിറക് റണ്‍വേയില്‍ നിലത്തേക്ക് ചെരിയുന്നത് കാണാം; ഭയചകിതരായി യാത്രക്കാര്‍

 


ലന്‍ഡന്‍: (KVARTHA) മോശം കാലാവസ്ഥയില്‍ ആടിയുലഞ്ഞ് ലാന്‍ഡ് ചെയ്യുന്ന അമേരികന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലോസ് ഏന്‍ജല്‍സില്‍ നിന്നെത്തി ലന്‍ഡനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Flight Landing | ഗെരിറ്റ് കൊടുങ്കാറ്റില്‍പ്പെട്ട് ആടിയുലഞ്ഞ് ലാന്‍ഡ് ചെയ്യുന്ന വിമാനത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിറക് റണ്‍വേയില്‍ നിലത്തേക്ക് ചെരിയുന്നത് കാണാം; ഭയചകിതരായി യാത്രക്കാര്‍

ഗെരിറ്റ് കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ബോയിങ് 777 വിമാനം ആടിയുലഞ്ഞത്. പ്രാദേശിക സമയം രാവിലെ 11:40 ഓടെയാണ് സംഭവം. കനത്ത കാറ്റില്‍ വിമാനത്തിന്റെ ചിറക് റണ്‍വേയില്‍ നിലത്തേക്ക് ചെരിയുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, പ്രശ്‌നങ്ങളില്ലാതെ വിമാനം ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിന് സാധിച്ചു. പത്ത് സെകന്‍ഡോളം വിമാനം കാറ്റില്‍ ആടിയുലഞ്ഞു. യാത്രക്കാരെല്ലാം പരിഭ്രാന്തരായി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഗെരിറ്റ് കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിടന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സര്‍വീസുകളെയും ട്രെയിന്‍ ഗതാഗതത്തേയുമെല്ലാം ബാധിച്ചു.

നാടകീയമായ ലാന്‍ഡിംഗ് ഉണ്ടായിരുന്നിട്ടും, വിമാനത്തിന് കേടുപാടുകളോ യാത്രക്കാര്‍ക്ക് പരുക്കുകളോ റിപോര്‍ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അമേരികന്‍ എയര്‍ലൈന്‍സ് ഇതുവരെ പ്രസ്താവനയും ഇറക്കിയിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

Keywords:  Video: Boeing 777 makes 'terrifying' landing at London airport amid strong winds, London, News, Boeing 777, London Airport, Social Media, Passengers, Statement, Report, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia