Video | ജീവനക്കാരന്റെ വിരലില്‍ കടിച്ച് യാത്രക്കാരന്‍; വിമാനം അടിയന്തിരമായി താഴെയിറക്കി ശല്യക്കാരനെ ഇറക്കിവിട്ടു, വീഡിയോ

 



ജകാര്‍ത: (www.kvartha.com) യാത്രക്കാരന്റെ ശല്യം സഹിക്കാനാകാതെ ഇസ്താംബൂളില്‍ നിന്ന് ജകാര്‍തയിലേക്ക് പോവുകയായിരുന്ന ടര്‍കിഷ് എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. വിമാനത്തിലെ ഒരു യാത്രക്കാരന്‍ ക്യാബിന്‍ അറ്റന്‍ഡന്റിന്റെ വിരലില്‍ കടിച്ചതാണ് കാരണം.   

യാത്രക്കാരന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഇയാളെ ശാന്തനാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍, ഇത് കൊണ്ടൊന്നും അയാള്‍ ശാന്തനായില്ലെന്നും അധികൃതര്‍ പറഞ്ഞു. പിന്നാലെ കൂടുതല്‍ പ്രകോപിതനായ ഇയാള്‍ വിമാനത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരന്റെ വിരലില്‍ പിടിച്ച് കടിക്കുകയായിരുന്നുവെന്നാണ് വിവരം.

Video | ജീവനക്കാരന്റെ വിരലില്‍ കടിച്ച് യാത്രക്കാരന്‍; വിമാനം അടിയന്തിരമായി താഴെയിറക്കി ശല്യക്കാരനെ ഇറക്കിവിട്ടു, വീഡിയോ


തുടര്‍ന്ന്, ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ജകാര്‍തയില്‍ എത്തേണ്ടിയിരുന്ന ഈ വിമാനം, മലേഷ്യയിലെ ക്വാലാലംപൂരിന് മുകളിലൂടെ മെഡാനിലെ ക്വാലാനാമ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. 

പ്രശ്‌നമുണ്ടാക്കിയ ആളെ പിന്നീട് വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. ഇന്‍ഡോനേഷ്യന്‍ വിമാനക്കംപനിയായ ബാത്തിക് എയറിന്റെ പൈലറ്റായ മുഹമ്മദ് ജോണ്‍ ജെയ്സ് ബൗഡെവിജന്‍ ആണ് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെന്ന് കരുതുന്നു. 

വിമാനം വീണ്ടും യാത്ര തുടര്‍ന്നു. പ്രാദേശിക സമയം എട്ട് മണിക്കാണ് പിന്നീട് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രശ്‌നം സൃഷ്ടിച്ച യാത്രക്കാരനെ ഇറക്കി വിട്ടതായും ഇയാള്‍ മദ്യപിച്ചു എന്ന് കരുതുന്നതായും ജകാര്‍ത മെട്രോ പൊലീസും സ്ഥിരീകരിച്ചു. 

ഈ സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതില്‍, ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന യാത്രക്കാരനെ കാണാം. ജീവനക്കാരനും തിരികെ പ്രതികരിക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം. 

Keywords:  News,World,international,Indonesia,Flight,Travel,Liquor,Police,attack, Video: Drunk Passenger Bites Flight Attendant's Finger
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia