Viral Video | 'ഇത് തന്റെ അവസാനത്തെ വീഡിയോ ആകാം, ഒടുവില്‍ ദൈവം ഞങ്ങളെ സഹായിക്കുമായിരിക്കും'; ഗാസയില്‍ നിന്നുള്ള നഴ്‌സിന്റെ വീഡിയോ

 


ജെറുസലാം: (KVARTHA) ഗാസയില്‍ നിന്നുള്ള നഴ്‌സായ സ്ത്രീ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇസ്രാഈലിന്റെ വ്യോമാക്രമണം നടക്കുന്നതിന് മുമ്പുള്ള വീഡിയോയാണ്. സ്‌കോട്‌ലന്‍ഡ് സ്വദേശിയായ എലിസബത് അല്‍ നക്‌ല സ്‌കോട്‌ലന്‍ഡ് മന്ത്രി ഹംസ യൂസഫിന്റെ ഭാര്യാമാതാവ് കൂടിയാണ്. 

'ഇത് തന്റെ അവസാനത്തെ വീഡിയോ ആകാം. ലക്ഷങ്ങള്‍ ഭക്ഷണവും വെള്ളവും പോലുമില്ലാതെ നരകിക്കുന്നു. ആശുപത്രിയിലടക്കമുള്ളവരെ ഒന്നും മാറ്റാന്‍ സാധിക്കില്ല, അവര്‍ക്കെങ്ങും പോകാന്‍ കഴിയില്ല' -എലിസബത്ത് പറയുന്നു.

Viral Video | 'ഇത് തന്റെ അവസാനത്തെ വീഡിയോ ആകാം, ഒടുവില്‍ ദൈവം ഞങ്ങളെ സഹായിക്കുമായിരിക്കും'; ഗാസയില്‍ നിന്നുള്ള നഴ്‌സിന്റെ വീഡിയോ

'തുടര്‍ന്ന് കരഞ്ഞുകൊണ്ട് ഇവര്‍ സഹായത്തിനായി അഭ്യര്‍ഥിക്കുകയാണ്. ഇതെല്ലാം നടക്കുമ്പോള്‍ എവിടെയാണ് മനുഷ്യത്വമെന്ന് വിതുമ്പിക്കൊണ്ട് ഇവര്‍ ചോദിക്കുന്നു. ഒടുവില്‍ ദൈവം ഞങ്ങളെ സഹായിക്കുമായിരിക്കും' -അവര്‍ പറഞ്ഞു. 

തന്റെ ഭാര്യാമാതാവ് അടക്കമുള്ളവര്‍ക്ക് ഗാസ വിടാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റ് മനുഷ്യരെ പോലെ തന്നെ അവര്‍ക്കും എവിടേക്കും രക്ഷപ്പെട്ട് പോകാന്‍ കഴിയില്ല, അതിനുള്ള വഴിയില്ല എന്ന് കുറിച്ചുകൊണ്ടാണ് ഹംസ യൂസഫ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Keywords: News, World, Video, Viral, Nurse, Gaza, Israel, Attack, Video Of Nurse From Gaza Before Israel Attack Going Viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia