Rats Rhythm | ലേഡി ഗാഗയുടെയും മൈകിള്‍ ജാക്‌സണിന്റെയും സംഗീതം ആസ്വദിച്ച് എലികള്‍; സംഗീതത്തിനൊപ്പം താളം പിടിക്കാനുള്ള കഴിവുണ്ടെന്ന് പുതിയ പഠന റിപോര്‍ട്, വീഡിയോ

 




ന്യൂയോര്‍ക്: (wwwkvartha.com) മനുഷ്യര്‍ക്ക് കഴിയുന്നത് പോലെ എലികള്‍ക്ക് ഒരു താളത്തിനൊപ്പം തല കുലുക്കാന്‍ സാധിക്കുമെന്ന് പുതിയ പഠനം. താളാത്മകത മനുഷ്യസഹജമായ ഒരു കഴിവ് മാത്രമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും എലികള്‍ക്കും സമാനമായ കഴിവുണ്ടെന്നുമാണ് പുതിയ പഠനത്തില്‍ തെളിഞ്ഞതെന്നാണ് ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്യുന്നത്. വെള്ളിയാഴ്ച, സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ടോകിയോ സര്‍വകലാശാലയിലെ ഗവേഷകര്‍ 10 എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. നിരീക്ഷണത്തിന് യോഗ്യമായ വിധത്തില്‍ ഒരു പ്രത്യേക സംവിധാനത്തില്‍ എലികളെ സൂക്ഷിച്ചതിനുശേഷം തുടര്‍ച്ചയായി അവയെ സംഗീതം കേള്‍പ്പിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 

മിനിറ്റില്‍ 132 ബീറ്റില്‍ ഉള്ള സംഗീതമാണ് എലികളെ കേള്‍പ്പിച്ചത്. 132 ബീറ്റില്‍ താഴെയോ മുകളിലോ ഉള്ള സംഗീതം കേള്‍പ്പിച്ചപ്പോള്‍ അവയോട് എലികള്‍ പൊസിറ്റീവായി പ്രതികരിച്ചില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അവയുടെ തലയുടെ ചലനം അളക്കാന്‍ വയര്‍ലെസ് ആക്സിലറോമീറ്ററുകള്‍ ഘടിപ്പിച്ചിരുന്നു.

Rats Rhythm | ലേഡി ഗാഗയുടെയും മൈകിള്‍ ജാക്‌സണിന്റെയും സംഗീതം ആസ്വദിച്ച് എലികള്‍; സംഗീതത്തിനൊപ്പം താളം പിടിക്കാനുള്ള കഴിവുണ്ടെന്ന് പുതിയ പഠന റിപോര്‍ട്, വീഡിയോ


ലേഡി ഗാഗയുടെ ബോണ്‍ ദിസ് വേ, ക്വീന്‍സ് അനദര്‍ വണ്‍ ബൈറ്റ്‌സ് ദ ഡസ്റ്റ്, മൊസാര്‍ടിന്റെ സൊണാറ്റ, മൈകിള്‍ ജാക്‌സന്റെ ബീറ്റ് ഇറ്റ്, മറൂണ്‍ 5-ന്റെ ഷുഗര്‍ എന്നിവ എലികളെ കേള്‍പ്പിച്ച സംഗീതത്തില്‍ ഉള്‍പെടുന്നു. എലികള്‍ക്ക് ഇവരുടെ സംഗീതം ആസ്വദിക്കാനും താളാത്മകമായി അവയുടെ തല ചലിപ്പിക്കാനും സാധിച്ചുവെന്നാണ് പഠന റിപോര്‍ട് പറയുന്നത്. 

സംഗീതം ആസ്വദിക്കാനും അതിനനുസരിച്ച് താളം പിടിക്കാനും ഒക്കെ മനുഷ്യര്‍ക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു ഇതുവരെയുള്ള പൊതു ധാരണ. എന്നാല്‍, ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനം. എന്തായാലും എലികളുടെ താളാത്മകതയെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

Keywords:  News,World,international,New York,Animals,Researchers,Top-Headlines,Study,Entertainment, Video: Rats Bop To The Beat And Like Music, Says Study
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia