ഹംഗറിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; രഹസ്യമായി പകര്‍ത്തിയ വീഡിയോ പുറത്ത്
Sep 11, 2015, 22:35 IST
ബുദ്ധപെസ്റ്റ്: (www.kvartha.com 11.09.2015) ഹംഗറിയിലെ പ്രധാന അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ ആരേയും വിഷമിപ്പിക്കും. സെബിയന്‍ ബോര്‍ഡറിലുള്ള റെഫ്യൂജി ക്യാമ്പില്‍ നിന്നും ഓസ്‌ട്രേലിയന്‍ സന്നദ്ധപ്രവര്‍ത്തക അതീവ രഹസ്യമായി പകര്‍ത്തിയതാണീ ദൃശ്യങ്ങള്‍.
തൊഴുത്തിലെ കന്നുകാലികളേക്കാള്‍ കഷ്ടമാണ് ഇവിടുത്തെ അഭയാര്‍ത്ഥികളുടെ അവസ്ഥ. ഭക്ഷണത്തിനായി തിക്കും തിരക്കും കൂട്ടുന്ന അഭയാര്‍ത്ഥികളെ വീഡിയോയില്‍ കാണാം. സാന്റ് വിച്ചിന്റെ പാക്കറ്റുകള്‍ ഓരോരുത്തര്‍ക്കും നല്‍കാതെ വായുവിലൂടെ എറിഞ്ഞുകൊടുക്കുന്നതും കാണാം. സ്ത്രീകളും കുട്ടികളും ഭക്ഷണത്തിനായി പോരടിക്കുന്നുണ്ട്.
ഹംഗറിയിലെ അഭയാര്‍ത്ഥിക്യാമ്പുകളെ കുറിച്ച് ഐക്യരാഷ്ട്ര സഭ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് നേരെ നിഷേധാത്മക നിലപാടാണ് ഹംഗറി സ്വീകരിക്കുന്നത്.
ഏതാണ്ട് 175 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഹംഗറി സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്നത്. അഭയാര്‍ത്ഥികളെ അകറ്റാന്‍ ഹംഗറി കഴിഞ്ഞയാഴ്ച അതിര്‍ത്തിയില്‍ മുള്ളുവേലി തീര്‍ത്തിരുന്നു.
SUMMARY: Budapest: Disturbing footage emerged today of the way migrants are being treated inside Hungary's main refugee camp on the border with Serbia, with images showing families fed "like animals in a pen".
Keywords: Hungary, Budapest, Refugee Camp,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.