മുസ്ലിം രാജ്യങ്ങളിലെ അമേരിക്കന്‍ പ്രതിനിധികളെ കൊല്ലണമെന്ന് അല്‍ക്വയ്ദ
Sep 15, 2012, 21:43 IST
ബെന്ഗാസി: അമേരിക്കയ്ക്കെതിരെ ഭീഷണിയുമായി അല്‍ക്വയ്ദ വീണ്ടും രംഗത്ത്. മുസ്ലീം രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ കൊലപ്പെടുത്തണമെന്ന് അല്‍ക്വയ്ദ ആഹ്വാനം ചെയ്തു. പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമയ്ക്കെതിരേ കൂടുതല്‍ പേര് പ്രതിഷേധവുമായി രംഗത്തു വരണം. ഇസ് ലാമിനെതിരേയുള്ള കുരിശുയുദ്ധമാണിതെന്നും അല്‍ക്വയ്ദ ആരോപിച്ചു.
മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ യുഎസ് അനുമതി നല്‍കിയതിനെതിരേയാണു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമായത്. ലിബിയയിലെ ബെന്ഗാസിയില് യുഎസ് കോണ്‍സുലേറ്റിനു നേരേയുണ്ടായ ആക്രമണത്തില്‍ നയതന്ത്രപ്രതിനിധി ഉള്‍പ്പെടെ നാലു പേര് മരിച്ചിരുന്നു.
യെമന്‍ ആസ്ഥാനമായ അല്‍ക്വയ്ദ ഘടകമാണ് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ലിബിയന്‍ ജനതയുടെ പാത പിന്തുടരാന് എല്ലാവരും തയാറാകണം. അമേരിക്കന്‍ ആധിപത്യത്തില്‍ നിന്നു മുസ്ലിം രാജ്യങ്ങളെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒരുമിക്കണമെന്നും വെബ്സൈറ്റിലൂടെ ആവശ്യപ്പെടുന്നു.
SUMMARY: The Yemen-based branch of al-Qaida urged Muslims to step up protests and kill more US diplomats in Muslim countries after a US-made film mocking the Prophet Muhammad which it said was another chapter in the "crusader wars" against Islam.
key words: US government, Omar al-Mukhtar, AQAP, anti-Prophet Muhammad film, Al-Qaida Threat to US Diplomats, Al-Qaida in the Arabian Peninsula, al-Qaida, Ali Abdullah Saleh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.