Violin Day | ലോക വയലിൻ ദിനം: ശ്രുതിമധുരം ഈ സാന്ദ്ര സംഗീതം

 
Violin Day global celebration
Violin Day global celebration

Representational Image Generated by Meta AI

● ഫിഡിൽ എന്നും അറിയപ്പെടുന്നു. 
● ഈ ബഹുമുഖ ഉപയോഗമാണ് വയലിനെ മറ്റ് സംഗീത ഉപകരണങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 
● വയലിൻ എന്ന വാക്ക് ലറ്റിൻ പദമായ വിറ്റുല എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. 

(KVARTHA) അമേരിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ഡിസംബർ 13 ദേശീയ വയലിൻ ദിനമായി ആചരിക്കുന്നു. ജൂൺ 17നാണ് അന്താരാഷ്ട്ര വയലിൻ ദിനം. പതിനേഴാം നൂറ്റാണ്ടിൽ  പ്രചാരത്തിലെത്തി 18, 19 നൂറ്റാണ്ടുകളിൽ കൂടുതൽ ഭേദഗതികൾ വരുത്തിയ ശ്രുതിമധുരമായ സംഗീതം പൊഴിക്കുന്ന ഒരു തന്ത്രിവാദ്യമാണ്‌ വയലിൻ അഥവാ തന്ത്രിവാദ്യം. ഫിഡിൽ എന്നും അറിയപ്പെടുന്നു. ക്ലാസിക്കൽ, റോക്ക്, ഫോക്ക് തുടങ്ങി സംഗീതത്തിന്റെ ബഹുമുഖ വേദികളിൽ  ഒരേ മനസ്സോടെ ഉപയോഗിക്കുന്ന വാദ്യോപകരണമാണ് വയലിൻ. 

ഈ ബഹുമുഖ ഉപയോഗമാണ് വയലിനെ മറ്റ് സംഗീത ഉപകരണങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒറ്റക്കും സംഘമായും വയലിൻ ഉപയോഗിക്കാവുന്നതാണ്. വയലിൻ എന്ന വാക്ക് ലറ്റിൻ പദമായ വിറ്റുല എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. സംഗീത ലോകത്തിൽ വയലിന്റെ പ്രാധാന്യവും സ്വാധീനവും ഓർമ്മിപ്പിക്കാനും വയലിൻ വാദനത്തിലുള്ള തങ്ങളുടെ അസാദ്ധ്യമായ കഴിവുകൊണ്ട് ലോകമെങ്ങും അത്ഭുതം സൃഷ്ടിച്ച വയലിൻ പ്രതിഭകളെ  ഓർമിച്ച് ആദരിക്കാനും കൂടിയാണ് ഈ ദിനം.

ലോകത്തിലെ ഏറ്റവും മികച്ച വയലിൻ നിർമ്മാതാക്കളിൽ ഒരാളായി കരുതുന്ന  അന്റോണിയോ സ്ട്രാദിവരിയുടെ ജന്മദിനത്തിന്റെ ഓർമ്മക്കായാണ് ഈ ദിനാചരണം നടത്തുന്നത്. വിശ്വപ്രസിദ്ധ ചിത്രകാരൻ ലിയാനഡോ ഡാവിഞ്ചി തന്റെ വിശ്രമവേളകളിൽ ഇദ്ദേഹം നിർമിച്ച വയലിനാണ് ഉപയോഗിച്ചത്. ആയിരത്തിലേറെ വയലിനുകൾ  അദ്ദേഹം  സൃഷ്ടിച്ചതായി പറയുന്നു.  മനുഷ്യശബ്ദത്തോട് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിച്ച നാദമാണ് വയലിനുള്ളത്. വയലിൻ കൂടാതെയുള്ള ഒരു സംഗീതകച്ചേരി ഇക്കാലത്ത് വിരളമാണ്‌.

തടിയും തന്ത്രികളും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഉപകരണമാണ് വയലിൻ. തന്ത്രികളുടെ മുകളിലൂടെ ബോ ഉപയോഗിച്ചാണ് വയലിൻ വായിക്കുന്നത്. പാശ്ചാത്യമായ വാദ്യോപകരണമാണ് ഇതെന്നാലും കർണാടക സംഗീതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണമാണിത്. വർത്തമാനകാലത്തിൽ നിരവധി സമ്മർദങ്ങൾക്ക് അടിമപ്പെട്ട് ജീവിതം മുന്നോട്ടു പോകാൻ ബുദ്ധിമുട്ട് വന്നവർക്ക് വേണ്ടി ഷേക്സ്പിയറിന്റെ വാചകങ്ങൾ കടമെടുത്തുകൊണ്ട് പറയട്ടെ എല്ലാം മറന്ന് സ്നേഹിക്കാനുള്ള  ഭക്ഷണമാണ് സംഗീതം എന്നതുകൊണ്ട് ഈ വയലിൻ ദിനവും  അത്തരം ആസ്വാദനം വഴി നമ്മുടെ മാനസിക സമ്മർദങ്ങൾ ഒഴിവാക്കാൻ സഹായിക്കട്ടെ.

#ViolinDay, #AntonioStradivari, #MusicTherapy, #ClassicalMusic, #MusicInstruments, #ViolinHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia