മാസ്കിന് പകരം മുഖത്ത് ചായം തേച്ച് ജീവനക്കാരെ പറ്റിച്ച് സൂപെർ മാർകെറ്റിൽ കയറി: തമാശയ്ക്ക് ചെയ്ത കാര്യത്തിൽ പുലിവാലു പിടിച്ച് ഇൻസ്റ്റാഗ്രാം താരങ്ങൾ
Apr 28, 2021, 11:48 IST
ബാലി: (www.kvartha.com 28.04.2021) കോവിഡ് വ്യാപനം ദിനംപ്രതി അതിരൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തില്‍, പുറത്തിറങ്ങുമ്പോള്‍ കൂടാതെ, വീടുകള്‍ക്കുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട സ്ഥിതിയാണ്. എന്നാൽ അതിനിടയില്‍ മാസ്ക് ധരിക്കുന്നതിന് പകരം മുഖത്ത് മാസ്കിന്റെ ചിത്രം പെയിന്റ് ചെയ്ത് പുലിവാലു പിടിച്ച രണ്ട് ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച വിഷയം. ബാലിയിലെ ഒരു സൂപെർമാർകെറ്റിനുള്ളിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.
തങ്ങളുടെ ഫോളോവേഴ്സിന് വേണ്ടി വിനോദത്തിനായി പ്രാങ്ക് വിഡിയോ ഷൂട് ചെയ്യാനാണ് പെയിന്റ് ചെയ്ത മുഖവുമായി സൂപെർമാർകെറ്റിലേയ്ക്ക് പോയതെന്നാണ് താരങ്ങൾ പറയുന്നത്. എന്നാൽ, കോവിഡ് 19 നിയന്ത്രണങ്ങളെ മാനിക്കാതെ ചെയ്ത ഈ പ്രവൃത്തിയെതുടർന്ന് അധികൃതർ ഇരുവരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനാണ് സാധ്യത. ഇവരുടെ പാസ്പോർട് അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. ജോഷ്പാലർ ലിൻ, ലിയാസെ എന്ന രണ്ടുപേരാണ് പ്രാങ്ക് വിഡിയോയിൽ ഉള്ളത്.
തങ്ങളുടെ ഫോളോവേഴ്സിന് വേണ്ടി വിനോദത്തിനായി പ്രാങ്ക് വിഡിയോ ഷൂട് ചെയ്യാനാണ് പെയിന്റ് ചെയ്ത മുഖവുമായി സൂപെർമാർകെറ്റിലേയ്ക്ക് പോയതെന്നാണ് താരങ്ങൾ പറയുന്നത്. എന്നാൽ, കോവിഡ് 19 നിയന്ത്രണങ്ങളെ മാനിക്കാതെ ചെയ്ത ഈ പ്രവൃത്തിയെതുടർന്ന് അധികൃതർ ഇരുവരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനാണ് സാധ്യത. ഇവരുടെ പാസ്പോർട് അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. ജോഷ്പാലർ ലിൻ, ലിയാസെ എന്ന രണ്ടുപേരാണ് പ്രാങ്ക് വിഡിയോയിൽ ഉള്ളത്.
പെൺകുട്ടി മാസ്ക് ധരിക്കാതെ പോകുന്നതിനാൽ ഗാർഡ് പിടിക്കുകയും തിരിച്ചയക്കുകയും ചെയ്യുന്നു. തുടർന്ന് നീല പെയിന്റ് ഉപയോഗിച്ച് സർജികൽ മാസ്ക് ആണെന്ന് തോന്നുന്ന വിധത്തിൽ മുഖത്ത് മാസ്കിന്റെ ചിത്രം വരയ്ക്കുകയാണ് ചെയ്യുന്നത്. വരച്ച മാസ്കുമായി ചെന്നപ്പോൾ ഗാർഡ് അവരെ അകത്തേക്ക് പോകാൻ അനുവദിക്കുകയും ജീവനക്കാരെ കബളിപ്പിച്ചുകൊണ്ട് ഇരുവരും അകത്തേക്ക് കയറുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാം.
എന്നാൽ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് അവർ ചെയ്തതെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. തുടർന്നാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബാലി അധികൃതർ ഇരുവരെയും തിരിച്ചയക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് എന്നും ന്യൂസ് വീക് റിപോർട് ചെയ്യുന്നു.
അതേസമയം, ഇരുവരും ചേർന്ന് തങ്ങളുടെ പ്രവൃത്തിയുടെ പേരിൽ ഔപചാരികമായി അറ്റോർണിയുടെ സാന്നിധ്യത്തിൽ മാപ്പ് പറയുന്ന മറ്റൊരു വിഡിയോയും ഇൻസ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നുണ്ട്.
Keywords: News, World, Viral, Video, Instagram, Mask, COVID-
< !- START disable copy paste --> 19, Corona, Viral Video, Insta Influencer, Bali Store, Viral Video: Insta Influencer Slammed For Painting Mask On Face To entering Bali Store.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.