സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, വിറ്റാമിന്‍ ഡിയെ മറക്കരുത്

 


സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, വിറ്റാമിന്‍ ഡിയെ മറക്കരുത്
സ്ത്രീകളുടെ പ്രത്യേകശ്രദ്ധയ്ക്ക്. വിറ്റാമിന്‍ ഡിയെ നിങ്ങള്‍ മറക്കരുത്. കാരണം എന്തെന്നല്ലേ?. വിറ്റാമിന്‍ ഡിയുടെ അഭാവം സ്ത്രീകളില്‍ അല്ഷിമേഴ്‌സ് രോഗത്തിന് കാരണമാകുമെന്ന് പഠന ഫലം പുറത്തുവന്നിരിക്കുന്നു. ഒന്നല്ല രണ്ടു പഠനങ്ങളാണ് ഈയിടെ നടന്നത്.

മധ്യവയസ്സോടെ അല്‍ഷിമേഴ്‌സ് ബാധിക്കുന്ന സ്ത്രീകളില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം കണ്ടെത്തി. ഫ്രാന്‍സിലെ ഏഞ്ചേഴ്‌സ് ആശുപത്രിയില്‍ നടന്ന ആദ്യ പഠനത്തില്‍ അല്‍ഷിമേഴ്‌സ് ബാധിതരായ, സ്ത്രീകളെയും രോഗബാധ ഇല്ലാത്തവരെയും താരതമ്യം ചെയ്തു. ഇതില്‍ രോഗബാധിതരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം കണ്ടെത്തി.

അഞ്ഞൂറോളം സ്ത്രീകളെ പഠനവിധേയരാക്കി. പ്രതിവാരം 59 മൈക്രോഗ്രാം വിറ്റാമിന്‍ ഡി കഴിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത വളരെ കുറവാണ്. ആഴ്ചയില്‍ ശരാശരി 50.3 മൈക്രോഗ്രാം വിറ്റാമിന്‍ ഡി അടങ്ങിയ ആഹാരം കഴിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത കൂടുതലാണ്. ഡിമന്‍ഷ്യുടെ തന്നെ മറ്റു വകഭേദങ്ങള്‍ ബാധിച്ചവര്‍ പ്രതിവാരം 63.6 മൈക്രോഗ്രാം വിറ്റാമിന്‍ ഡി കഴിക്കുന്നു. ഡിമന്‍ഷ്യയുടെ ഏറ്റവും ഉയര്‍ന്ന രൂപമാണ് അല്‍ഷിമേഴ്‌സ്. പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കാത്ത രോഗമാണ് ഇത്.

അല്‍ഷിമേഴ്‌സ് ബാധിതര്‍ക്ക് സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോലും പരസഹായം വേണ്ടി വരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 400,000ഓളം അല്‍ഷിമേഴ്‌സ് രോഗികളുണ്ട്. യു. എസിലെ വി.എ മെഡിക്കല്‍ സെന്ററില്‍ നടന്ന പഠനവും ഈ കണ്ടെത്തല്‍ ശരിവെക്കുന്നു. വി.എ മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ മധ്യവയസ് കഴിഞ്ഞ 6,257 സ്ത്രീകളില്‍ പഠനം നടത്തി. ഒരു മില്ലിലിറ്റര്‍ രക്തത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് 20 നാനോഗ്രാമില്‍ കുറഞ്ഞാല്‍ അല്‍ഷിമേഴ്‌സ് സാധ്യത വര്‍ധിക്കുമെന്ന് ഈ പഠനത്തില്‍ വ്യക്തമായി.


Key Words: 
Higher intake , Vitamin D , Women, Alzheimer, Disease, New studies, Vitamin, Journals of Gerontology Series , Biological Sciences,  Medical Sciences, Higher vitamin D ,  Cedric Annweiler , Angers University Hospital , France, Toulouse cohort ,Epidemiology of Osteoporosis , Medical Center
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia