Vladimir Putin | അറസ്റ്റിനെ ഭയം: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇന്‍ഡ്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന
Aug 25, 2023, 18:58 IST
മോസ്‌കോ: (www.kvartha.com) റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇന്‍ഡ്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന. ക്രെംലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. രാജ്യാന്തര ക്രിമിനല്‍ കോടതി (ICC) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് അറസ്റ്റിന് ഇടയാക്കുമെന്നുള്ളതിനാലാണ് പുട്ടിന്റെ പിന്‍മാറ്റം.
അടുത്തിടെ ദക്ഷിണാഫ്രികയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് പുട്ടിന്‍ പങ്കെടുത്തത്. ബ്രിക്‌സില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് ആണ് പുട്ടിനെ പ്രതിനിധീകരിച്ചത്.
യുക്രൈനില്‍ നിന്നു അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തിയതിനാണ് പുട്ടിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതോടെ ഐസിസി അംഗത്വമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും. തുടര്‍ന്ന് ഹേഗില്‍ കോടതിയില്‍ പുട്ടിനെ ഹാജരാക്കി വിചാരണ നടത്തും. ഏതെങ്കിലും രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കെ ഐസിസിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് പുട്ടിന്‍. അടുത്ത മാസം ആദ്യം ഡെല്‍ഹിയിലാണ് ജി20 ഉച്ചകോടി.
അടുത്തിടെ ദക്ഷിണാഫ്രികയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് പുട്ടിന്‍ പങ്കെടുത്തത്. ബ്രിക്‌സില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് ആണ് പുട്ടിനെ പ്രതിനിധീകരിച്ചത്.
Keywords: Vladimir Putin has ‘no plans’ to attend G20 Summit, says Russia ahead of India event, Mosco, News, Politics, Vladimir Putin, G20 Summit, India Event, Arrest Warrant, Media, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.