Dead | വ്ളാഡിമിര്‍ പുടിന്റെ ഏറ്റവും അടുത്ത സഹായി മരീന യാന്‍കിന അപാര്‍ട്‌മെന്റിന്റെ 16-ാം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ചനിലയില്‍; നഷ്ടമായത് യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ആവശ്യമായ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം

 


മോസ്‌കോ: (www.kvartha.com) റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഏറ്റവും അടുത്ത സഹായി മരീന യാന്‍കിന(58) അപാര്‍ട്‌മെന്റിന്റെ 16-ാം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ചനിലയില്‍. റഷ്യന്‍ സര്‍കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനസഹായ വിഭാഗത്തിന്റെ അധ്യക്ഷയായിരുന്നു മരീന യാന്‍കിന.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കലിനിസ്‌കി മേഖലയില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ പേവ്‌മെന്റില്‍ ബുധനാഴ്ച രാവിലെ എട്ടുമണിക്ക് മുന്‍പാണ് മൃതദേഹം കാണപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മരീനയുടെ ഭര്‍ത്താവിന്റെ അപാര്‍ട്‌മെന്റാണ് ഇവിടെയെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു.

Dead | വ്ളാഡിമിര്‍ പുടിന്റെ ഏറ്റവും അടുത്ത സഹായി മരീന യാന്‍കിന അപാര്‍ട്‌മെന്റിന്റെ 16-ാം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ചനിലയില്‍; നഷ്ടമായത് യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ആവശ്യമായ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം

യുക്രൈയിലെ റഷ്യയുടെ അധിനിവേശത്തിന് ആവശ്യമായ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു മരീന. റഷ്യയുടെ അഞ്ച് ജ്യോഗ്രഫികല്‍ ബറ്റാലിയനുകളില്‍ വെസ്റ്റേണ്‍ മിലിറ്ററി ഡിസ്ട്രിക്ടിന്റെ ഫിനാന്‍സ് ഡയറക്ടറുമായിരുന്നു. മരീനയ്ക്ക് മുന്‍പ് ചുമതല വഹിച്ചിരുന്നവരെ യുദ്ധം ആരംഭിച്ചതിനുപിന്നാലെ പലവട്ടം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നീക്കിയിരുന്നു.

Keywords: Vladimir Putin's Ally Marina Yankina Falls To Her Death, Mosco, Russia, Ukraine, Dead, Flat, Dead Body, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia