തെഹ്റാന്: (www.kvartha.com 04.11.2014) പുരുഷന്മാരുടെ വോളിബാള്‍ മത്സരം കാണാന്‍ ശ്രമിച്ചതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബ്രിട്ടീഷ് വംശജയായ യുവതി നിരാഹാരസമരത്തില്‍. ഇറാനിലാണ് സംഭവം. സര്‍ക്കാര്‍വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് ഇറാന് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച ഗുന്‍ചി ഗവാമി (25) എന്ന ബ്രിട്ടീഷ് വംശജയാണ് ജയിലില്‍ നിരാഹാര സമരം നടത്തുന്നത്. ശനിയാഴ്ച മുതല്‍ ഇവര്‍ ഭക്ഷണവും വെള്ളവും എല്ലാം ഉപേക്ഷിച്ചിരിക്കയാണ്.
ഇറാനില്‍ പുരുഷന്മാരുടെ കായികമത്സരങ്ങള്‍ കാണുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് 2012 ജൂണില്‍ പുരുഷന്മാരുടെ വോളിബാള്‍ മത്സരം കാണാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവാമിയുള്പെടെയുള്ള യുവതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. പിന്നീട് ഇവരെ വിട്ടയച്ചിരുന്നെങ്കിലും വീണ്ടും അറസ്റ്റു ചെയ്ത് വിചാരണ നടത്തി ജയിലില്‍ അടക്കുകയായിരുന്നു.
അറസ്റ്റിലായ സമയത്ത് ഇവര്‍ രണ്ടാഴ്ച നിരാഹാരം അനുഷ്ഠിച്ചിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ആഫ്രിക്കന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റ്റഡീസില്‍ നിന്ന് ബിരുദം നേടിയ ഗുന്‍ചി ഗവാമിക്ക് ഇറാന് പൗരത്വവുമുണ്ട്. അതേസമയം ഗവാമിയുടെ മോചനത്തിനായി അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
റിട്ട. എസ്.പി. ഹബീബ് റഹ്മാന് ലീഗില്‍ അംഗത്വം നല്‍കും, എതിര്‍പ്പില്ലെന്ന് ശാഖ പ്രസിഡണ്ട്
Keywords: Volleyball woman 'on hunger strike' in Iran, Arrest, Jail, Police, Food, Allegation, London, Court, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.