Economy | യുദ്ധം ഇസ്രാഈലിന്റെ സാമ്പത്തിക രംഗത്തെ നട്ടെല്ലൊടിച്ചു; കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; 'ഷെക്കല്‍' 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്

 


ടെല്‍ അവീവ്: (KVARTHA) ഫലസ്തീനില്‍ ആക്രമണം തുടരുന്നതിനിടെ രാജ്യത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് ഇസ്രാഈല്‍ മുന്നറിയിപ്പ് നല്‍കി. ഈ സംഘര്‍ഷം ഇസ്രാഈലിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ മാന്ദ്യത്തിന് കാരണമാകുമെന്നും സൈനിക ചിലവുകള്‍, പൊതുജനങ്ങളെയും വ്യാപാരികളെയും സഹായിക്കാനുള്ള നടപടികള്‍ എന്നിവ കാരണം ചിലവ് വര്‍ധിപ്പിക്കേണ്ടി വരുന്നതിനാല്‍ രാജ്യത്തിന്റെ ബജറ്റ് കമ്മി കുതിച്ചുയരുമെന്നും ബാങ്ക് വ്യക്തമാക്കി.
     
Economy | യുദ്ധം ഇസ്രാഈലിന്റെ സാമ്പത്തിക രംഗത്തെ നട്ടെല്ലൊടിച്ചു; കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; 'ഷെക്കല്‍' 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്

പല ബിസിനസുകളും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ലക്ഷക്കണക്കിന് റിസര്‍വ് സൈനികര്‍ ഇപ്പോള്‍ സജീവമായ ഡ്യൂട്ടിയിലാണ്. അതേസമയം നിരവധി ആളുകള്‍ അഭയകേന്ദ്രങ്ങളിലാണ്. സംഘര്‍ഷം പ്രാദേശികമായി തുടരുകയാണെങ്കില്‍, വാര്‍ഷിക സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 2.3 ശതമാനമായും 2024 ല്‍ 2.8 ശതമാനമായും കുറയുമെന്ന് പ്രവചിക്കുന്നു, ഇത് തുടക്കത്തില്‍ പ്രവചിച്ച മൂന്ന് ശതമാനത്തില്‍ നിന്ന് കുറവാണ്.

യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രാഈല്‍ കറന്‍സിയായ ഷെക്കലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. രാഷ്ട്രീയ അസ്ഥിരത കാരണം ഈ വര്‍ഷം ഷെക്കല്‍ ഇതിനകം 10% ദുര്‍ബലമായിരുന്നു. അതിനിടെയാണ് പുതിയ സംഘര്‍ഷം ഉയര്‍ന്നുവന്നത്. എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കറന്‍സി എത്തിയിട്ടുണ്ട്. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ 0.1 ശതമാനമാണ് ഇടിവുണ്ടായത്. ഷെക്കലിനെ ശക്തിപ്പെടുത്തുന്നതിനായി സെന്‍ട്രല്‍ ബാങ്ക് വിദേശ നാണയ ശേഖരത്തില്‍ നിന്ന് 30 ബില്യണ്‍ ഡോളര്‍ നീക്കിവച്ചിട്ടുണ്ട്.

വര്‍ധിച്ച പ്രതിരോധച്ചെലവും സാമ്പത്തിക സഹായ നടപടികളും കാരണം ഇസ്രാഈലിന്റെ കടബാധ്യതയില്‍ ഗണ്യമായ വര്‍ധനവ് ബാങ്ക് പ്രതീക്ഷിക്കുന്നു, സാമ്പത്തിക പ്രവര്‍ത്തനം മന്ദഗതിയിലാകുകയും പൗരന്മാര്‍ സൈനിക സേവനത്തിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ നികുതി വരുമാനം കുറയുന്നു. ഈ വെല്ലുവിളികളെ നേരിടുക സര്‍ക്കാരിന് പ്രയാസമായിരിക്കും. എന്നിരുന്നാലും, കുറഞ്ഞ കടം, ഗണ്യമായ വിദേശനാണ്യ കരുതല്‍ തുടങ്ങിയവയാല്‍ ശക്തമായ ഇസ്രാഈലിന്റെ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ സംബന്ധിച്ച് ബാങ്ക് ഗവര്‍ണര്‍ അമീര്‍ യാരോണ്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍മാണം, കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെയും യുദ്ധം കാര്യമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

Keywords: Economy, Israel, Hamas, War, Israel Hamas War, Israel Palestine War, War With Hamas Hits Israel's Economy, Central Bank Says.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia